Malayalam Breaking News
ദേവാസുരം ഇന്നായിരുനെങ്കിൽ മംഗലശ്ശേരി നീലകണ്ഠൻ ആരാകുമായിരുന്നു ? – രഞ്ജിത്ത് പറയുന്നു
ദേവാസുരം ഇന്നായിരുനെങ്കിൽ മംഗലശ്ശേരി നീലകണ്ഠൻ ആരാകുമായിരുന്നു ? – രഞ്ജിത്ത് പറയുന്നു
By
ദേവാസുരം ഇന്നായിരുനെങ്കിൽ മംഗലശ്ശേരി നീലകണ്ഠൻ ആരാകുമായിരുന്നു ? – രഞ്ജിത്ത് പറയുന്നു
Devasuram malayalam movie-stills-images-gallery-Mohanlal-Revathi-Classic Malayalam movie-Onlookers Media
മലയാള സിനിമയിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ് ദേവാസുരം . മംഗലശ്ശേരി നീലകണ്ഠനെയും ഭാനുമതിയെയും മുണ്ടക്കൽ ശേഖരനെയുമൊന്നും മലയാളികൾ ഇന്നും മറന്നിട്ടില്ല. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ വി ശശിയാണ് ദേവാസുരം സംവിധാനം ചെയ്തത്. മോഹൻലാലിന്റെ ക്ലാസ്സിക് കഥാപത്രം ഇന്നും എന്നും ഹിറ്റാണ്. ദേവാസുരം ഇന്നത്തെ കാലത്തായിരുന്നെങ്കിൽ ആരെയൊക്കെയാകും കാസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിന് രഞ്ജിത്തിനുത്തരം വ്യത്യസ്തമാണ്.
മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് ‘ലാലിനെ റീപ്ലേസ് ചെയ്യാന്‍ ആവില്ല’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. അങ്ങനെ ഒരു അവസരം വന്നാല്‍ ആരെ കാസ്റ്റ് ചെയ്യും എന്ന് ഒന്ന് കൂടി ചോദിച്ചപ്പോള്‍ ‘ഇതിനു ഉത്തരം പറയാന്‍ പ്രയാസമാണ്’ എന്നും രഞ്ജിത് പറയുന്നു .
“ഇതിന്റെ ഉത്തരം എന്റെ കൈയ്യില്‍ ഇല്ല. കാരണം എനിക്ക് ചിന്തിക്കാനേ പറ്റില്ല അങ്ങനെ ഒരു കാര്യം. അത് ഈ തലമുറയിലെ ആളുകളുടെ കഴിവ് കുറവൊന്നുമല്ല. നീലകണ്ഠന്‍ എന്ന് പറയുന്ന ആ മുഖം, അത് സിനിമയായിക്കഴിഞ്ഞ ശേഷം, മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഈ ജനറേഷന്റെ സിനിമയുമല്ല അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”, രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി എഴുതിയതാണ് ‘ദേവാസുരം’ എന്നും അതിലെ ബാക്കി അംശങ്ങള്‍ എല്ലാം തന്നെ സിനിമാ വിപണിയ്ക്ക് അനുസൃതമായി എഴുതിച്ചേര്‍ത്തതാണ് എന്നും രഞ്ജിത് വെളിപ്പെടുത്തി. മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് സംസാരിച്ചത്.
renjith about devasuram
