ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്… ഇന്ന് സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്; ദീപികയെ പിന്തുണച്ച് മുന്‍ ലോക്സഭാംഗവും നടിയുമായ രമ്യ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷാരൂഖ് ഖാന് ചിത്രം പത്താനിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതേ ചൊല്ലി വിവാദങ്ങൾ ഉയർന്നു. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുക ആയിരുന്നു. ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രധാരണത്തില്‍ മാറ്റംവരുത്തണമെന്നും അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ പ്രഖ്യാപനം.
ഇപ്പോഴിതാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോക്സഭാംഗവും നടിയുമായ രമ്യ. ദീപികയ്ക്ക് പിന്തുണ നല്കുന്നതിനോടൊപ്പം തന്നെ ഇവര്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന വെറുപ്പിനെക്കുറിച്ചും സംസാരിച്ചു.
തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്’, രമ്യ പറയുന്നു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈമിനാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...