Connect with us

ചങ്ക് പറന്നെത്തി..ഒരു ഡോക്ടർ നായ സ്ത്രീകളെ അപമാനിച്ചു..ഇനി ആയുധം വെച്ചുള്ള കളി.. .ഭാഗ്യ ലക്ഷ്മി ചേച്ചിക്ക് കട്ട സപ്പോർട്ടുമായി രഹ്ന ഫാത്തിമ..

Malayalam

ചങ്ക് പറന്നെത്തി..ഒരു ഡോക്ടർ നായ സ്ത്രീകളെ അപമാനിച്ചു..ഇനി ആയുധം വെച്ചുള്ള കളി.. .ഭാഗ്യ ലക്ഷ്മി ചേച്ചിക്ക് കട്ട സപ്പോർട്ടുമായി രഹ്ന ഫാത്തിമ..

ചങ്ക് പറന്നെത്തി..ഒരു ഡോക്ടർ നായ സ്ത്രീകളെ അപമാനിച്ചു..ഇനി ആയുധം വെച്ചുള്ള കളി.. .ഭാഗ്യ ലക്ഷ്മി ചേച്ചിക്ക് കട്ട സപ്പോർട്ടുമായി രഹ്ന ഫാത്തിമ..

യൂട്യൂബിൽ സ്ത്രീകളെ അസഭ്യം പറയുന്നവർക്കെതിരെ ശക്തമായ പ്രതികരണവുമായി രഹന ഫാത്തിമ. പലപ്പോഴും സൈബർ സെലിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ അറിയിച്ചാൽ അവർ പുച്ഛിച്ചു തള്ളുകയാണ് പതിവ്. പല സുഹൃത്തുക്കൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഹന പറയുന്നു. ആ യുട്യൂബറെ കണ്ടുപിടിച്ച് പ്രതികരിക്കാൻ തയാറായ സ്ത്രീകൾ അഭിനന്ദനം അർഹിക്കുന്നു. ലൈംഗിക ദാരിദ്ര്യമാണ് അയാളുടെ പ്രശ്നം. അത് പരിഹരിക്കാൻ സെക്സോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്. അല്ലാതെ നാട്ടിലെ സ്ത്രീകളെ തെറിവിളിക്കുകയല്ല വേണ്ടതെന്നും രഹന വിഡിയോയിൽ പറയുന്നു.
രഹനയുടെ വാക്കുകൾ..

സോഷ്യൽ മീഡിയയിൽ റേറ്റിങ്ങ് കൂട്ടുന്നതിനായി പലരും സ്ത്രീകളെ അസഭ്യം പറയുന്ന പ്രവണതയുണ്ട്. ഇതിനെതിരെ പരാതിയുമായി സൈബർ സെല്ലിൽ എത്തിയാൽ പുച്ഛത്തോടെയായിരിക്കും അവരുടെ പ്രതികരണം. അവർക്ക് ഒന്നും ചെയ്യാനില്ല എന്നാണ് സൈബർ സെല്ലിൽ നിന്നും പറയുന്നത്. ഐടി ലെവലിലുള്ള കേസെടുക്കണമെങ്കിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാലും സിനിമ സീരിയൽ രംഗത്തോ പൊതുരംഗത്തോ പ്രവർത്തിക്കുന്ന സ്ത്രീകൾ ആണെങ്കിൽ അവർ പുച്ഛിച്ചു തള്ളും. ഇനി കോടതി വഴി കേസ് നീങ്ങിയാലും കേസിന്റെ നിലനിൽപ് എത്രത്തോളമായിരിക്കുമെന്ന് കണ്ടറിയണം. കാരണം, 2016ൽ ഒരുകൂട്ടം ആളുകൾ എനിക്കെതിരെ സമൂഹമാധ്യമത്തിൽ വലിയ രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു. ഏകദേശം 130 ഓളം ആളുകളുടെ പേരുകൾ സഹിതം പരാതി നൽകിയതാണ്. ഇതിൽ ഒരാളെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടാകുമ്പോൾ സ്ത്രീകൾ തന്നെയാണ് പ്രതികരിക്കേണ്ടത്.

നിയമം നോക്കുകുത്തിയാകുമ്പോൾ വളയിട്ട കൈകൾ ആയുധമെടുക്കേണ്ടിവരും. പെണ്ണൊരുമ്പെട്ടാൽ എന്ന ഹാഷ്ടാഗിൽ അത്തരം ഒരു ക്യാംപെയ്നും തുടങ്ങി. ആ ഒരവസ്ഥയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഏതോ ഒരു ഡോക്ടർ നായ സ്ത്രീകളെ അപമാനിച്ചു. അയാളെ കുറിച്ച് അങ്ങനെ തന്നെ പറയണം. അയാളെ കണ്ടെത്തി പ്രതികരിച്ച എല്ലാ സ്ത്രീകൾക്കും അഭിനന്ദനം അറിയിക്കുകയാണ്. മുൻപ് എന്നെയും ബിന്ദു അമ്മിണി ചേച്ചിയെയും പണ്ട് ഇയാൾ അപമാനിച്ചിട്ടുണ്ട്. അന്ന് കേസു കൊടുക്കാമെന്നാണ് കരുതിയത്. പക്ഷേ, ഇത്തരം കേസുകള്‍ മുൻപ് നൽകിയതിലെ അനുഭവം കാരണം ഒഴിവാക്കിയതായിരുന്നു. സ്ത്രീകളെ ഇങ്ങനെ പുലഭ്യം പറയുമ്പോൾ ഇങ്ങനെ നോക്കി നില്‍ക്കാൻ ഞങ്ങളെ പോലെയുള്ള സ്ത്രീകൾക്ക് സാധിക്കില്ല.

സ്ത്രീകളുടെ വിഷയത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണം. ഇപ്പോൾ ചെയ്തത് വളരെ നല്ല കാര്യമാണ്. നിയമത്തിന്റെ സഹായം തേടുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. നിസ്സഹായരാണ് എന്ന മറുപടിയാണ് ലഭിക്കുക. സ്ത്രീകള്‍ ഇത് കേൾക്കാൻ ബാധ്യസ്ഥരാണ് എന്ന പൊതുബോധത്തിൽ നിന്നാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത്. അത് സമ്മതിച്ച് നൽകേണ്ടതില്ല. പെണ്ണൊരുമ്പെട്ടാൽ അത് അങ്ങനെ തന്നെയാണ്. ഭാഗ്യലക്ഷ്മി ചേച്ചി അടക്കമുള്ളവർക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞതില്‍ അഭിനന്ദനം അറിയിക്കുന്നു. ഇതിന്റെ പേരിൽ അവർക്കെതിരെ കേസ് വന്നാൽ സ്ത്രീ സമൂഹം അവർക്കൊപ്പമുണ്ട്. അവർ ഒറ്റയ്ക്ക് ഈ കേസിന്റെ പിറകെ നൽകേണ്ടിവരില്ല. ഞങ്ങൾ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് നിങ്ങൾ ഇത് ചെയ്തത്.

‌ലൈംഗിക ദാരിദ്ര്യം എന്നത് വസ്തുതയാണ്. കൃത്യമായ സമയത്ത് സെക്സ് എജ്യുക്കേഷൻ ലഭിക്കാത്തതിനാലാണ് ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നത്. അയാളുടെ വിഡിയോയിൽ തന്നെ ഫസ്ട്രേഷന്‍ ഉണ്ടെന്നത് വ്യക്തമാണ്. വിഡിയോയിൽ അയാൾ ഡോക്ടറാണെന്നാണ് പറയുന്നത്. ആദ്യം അയാളുെട ഇത്തരം പ്രശ്നങ്ങൾക്കാണ് ചികിത്സ തേടേണ്ടത്. ലൈംഗികദാരിദ്രത്തിന് അയാള്‍ കാണേണ്ടത് സെക്സോളജിസ്റ്റിനെയാണ്. സ്ത്രീകളെ തെറി വിളിക്കുകയല്ല വേണ്ടത്. ഇനി ഉള്ളകാര്യമായാലും ഇല്ലാത്ത കാര്യമായാലും അയാൾക്കെന്താണ് നഷ്ടം.?– രഹന ചോദിക്കുന്നു.

rehna fathima

More in Malayalam

Trending

Recent

To Top