Connect with us

എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഫ്‌ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി

Actress

മലയാളുകള്‍ക്കേറെ സുപരിചിതയാണ് നടി റീനു മാത്യൂസ്. ഇപ്പോഴിതാ ഫ്‌ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ ആണ് മലയാളികളുടെ ഈ പ്രിയപ്പെട്ട നായിക. തന്റെ യാത്രയ്ക്കിടയില്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കാണാന്‍ കാത്തിരിക്കുകയാണെന്നും ഫ്‌ലൈറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടു റീനു കുറിച്ചു.

‘ഞങ്ങളുടെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് അനുഭവത്തിന്റെ ഭാഗമായി പരമ്പരാഗത അറബിക്ക് കോഫിയും ഈത്തപ്പഴവും വിതരണം ചെയ്യുന്നു. എപ്പോഴെങ്കിലും എന്റെ യാത്രാ ഷെഡ്യൂളുകളില്‍ നിങ്ങളില്‍ ആരെയെങ്കിലും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ എന്നും റീനു മാത്യൂസ് കുറിച്ചു.

അഭിനേതാവ്, മോഡല്‍ എന്നീ നിലകളിലും പ്രശസ്തയാണ് റീനു മാത്യൂസ്. ‘ഇമ്മാനുവല്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് സിനിമാ രംഗത്തെത്തിയത്. അഞ്ചു സുന്ദരികള്‍, കുള്ളന്റെ ഭാര്യ, പ്രെയ്‌സ് ദ് ലോര്‍ഡ്, സപ്തമ ശ്രീ തസ്‌കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ച താരം തനിക്കേറ്റവും പ്രിയപ്പെട്ട ജോലിയായ എയര്‍ഹോസ്റ്റസ് ആകാന്‍ വേണ്ടിയാണ് സിനിമാരംഗത്തുനിന്ന് വിട്ടു നില്‍ക്കുന്നത്.

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ഏഴായിരം കണ്ടി എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top