Actress
ആ കൊലുസ് പാര്‍വതി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയത്; കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ് കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്; സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ്
ആ കൊലുസ് പാര്‍വതി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയത്; കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ് കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്; സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രണ്ട് മൂന്ന് ദിവസങ്ങളിലായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ഇപ്പോള്‍ ജയറാമിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ.
മാളവികയുടെ വിവാഹത്തിന് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രങ്ങളും മേക്ക് അപ്പും തന്നെയാണ്. സാധാരണ കാണുന്നത് പോലെ നിറയെ ആഭരണങ്ങള്‍ ധരിച്ചില്ല എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളവികയുടെ എല്ലാ ലുക്കും നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ അവരുടെ വീട്ടില്‍ എത്തി ലുക്കുകളെ പറ്റി സംസാരിച്ചിരുന്നു എന്നും സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് വികാസ് വികെഎസ് പറഞ്ഞിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനായി ചക്കി ഉടുത്തത് മഡിസര്‍ സാരിയാണ്. ഈ വേളയില്‍ മാളവികയുടെ തമിഴ് സ്റ്റൈല്‍ സാരിയ്‌ക്കൊപ്പം എല്ലാവരും ശ്രദ്ധിച്ചത് കാലിലെ പാദസരം ആയിരുന്നു. ഇത് മകള്‍ക്കായി പാര്‍വതി പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നാണ് പറയുന്നത്. പ്രത്യേക തരം വജ്രക്കല്ലുകള്‍ പതിപ്പിച്ച അതിമനോഹര പാദസരം ആയിരുന്നു ഇത്. മാളവികയെ ആ തമിഴ് ലുക്കില്‍ റ്റേവും കൂടുതല്‍ സുന്ദരമാക്കിയതും ഈ ആഭരണം തന്നെയായിരുന്നു.
ചക്കിയുടെ ജുവല്ലറിയില്‍ പാദസരം വളരെ പ്രധാനപ്പെട്ടതായിരുന്നു. അത് ഗുരുായൂരില്‍ വെച്ച് ചക്കി ഉടുത്തത് മഡിസര്‍ സാരിയാണ്. അത് ഉടുക്കുമ്പോള്‍ കാല് നന്നായിട്ട് കാണും. അതുകൊണ്ട് തന്നെ ആ കൊലുസ് പാര്‍വതി പ്രത്യേകം ഉണ്ടാക്കിയതാണെന്നും വികാസ് പറയുന്നു. പല മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളും ഉണ്ടെങ്കിലും എനിക്ക് ഇത്രയും കംഫര്‍ട്ടബിള്‍ ആയിട്ടും വിശ്വസനീയമായിട്ടും ഒരാള്‍ എന്ന് പറയുന്നത് താനാണെന്നാണ് പാര്‍വ്വതി പറഞ്ഞതായി വികാസ് പറയുന്നു.
മഡിസര്‍ സാരിയില്‍ മകളെ ആദ്യമായി കണ്ടപ്പോള്‍ പറയാന്‍ വാക്കുകളില്ല വികാസ്, ഞാന്‍ നിറഞ്ഞു എന്നാണ് ജയറാമേട്ടന്‍ തന്നോട് പറഞ്ഞതെന്നും വികാസ് പറയുന്നു. ചക്കി നല്ല ഭംഗിയാണ് കാണാന്‍. പക്ഷെ മേക്ക് അപ്പില്‍ നന്നായിരുന്നു എന്ന് ചക്കിയുടെ വരനും പറഞ്ഞു. ചക്കിക്ക് ട്രഡീഷണല്‍ ലുക്ക് ഭയങ്കര ഇഷ്ടമാണ്. സാധാരണ നമ്മള്‍ വിചാരിക്കും ചക്കിക്ക് മോഡേര്‍ണ്‍ ലുക്കിനോടാണ് ഇഷ്ടമെന്ന്. പക്ഷെ ഒരിക്കലും അല്ലെങ്കില്‍ ഇന്നലെ ആ കുട്ടി സാരി ഉടുക്കില്ല. സാരിയിട്ട് ദുപ്പട്ടയിട്ട് സിന്ദൂരം നിറച്ചിട്ടു. അത് ഒരു കുട്ടിയുടെ മനസാണ് എന്നും വികാസ് പറയുന്നു.
കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ് മാളവികയുടെ കല്യാണത്തിന് ശേഷം കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്. അതായത് മിനമല്‍ ജുവല്ലറിയില്‍ ഇത്രയും ഭംഗി കാണിക്കാന്‍ പറ്റും എന്ന് കൊണ്ടു വന്നത് പാര്‍വതി ചേച്ചിയുടെ തീരുമാനം ആയിരിക്കുമോ എന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. അത് അങ്ങനെ തന്നെയായിരുന്നു.
ചക്കിയുടെ ഏറ്റവും ആദ്യത്തെ ലുക്കിന് ആകെ രണ്ട് മാല മാത്രമാണ് ഉപയോഗിച്ചത്. ചെറിയ മാല മാത്രമാണ് ഉപയോഗിച്ചത്. രണ്ടാമത്തെ ലുക്കില്‍ എത്തിയപ്പോള്‍ മൂന്ന് മാല മാത്രമാണ് ഉപയോഗിച്ചത്. ഇങ്ങനെ വന്നപ്പോള്‍ കിലോ കണക്കിന് വാങ്ങാന്‍ വെച്ചവര്‍ക്കൊന്നും അത് വേണ്ട. മിനിമല്‍ ജുവല്ലറിയായപ്പോള്‍ ഭംഗി പുറത്തുവന്നു. സെറ്റ് സാരിയില്‍ എത്തിയപ്പോള്‍ മേക്ക് അപ്പ് നല്ല വ്യത്യാസമുണ്ടായിരുന്നു.
ഒട്ടും ഐ ഷാഡോയില്ലാതെ ലൈനിംഗ് മാത്രം ബ്ലെന്‍ഡ് ആയിട്ടുള്ള ലൈനിംഗ് വെച്ചാണ് സെറ്റ് സാരി ലുക്ക് ചെയ്തിരിക്കുന്നത്. മൂന്ന് ലുക്ക് മൂന്ന് ഹെയര്‍ സ്‌റ്റൈല്‍, മൂന്ന് ടൈപ്പ് ഓഫ് സാരി ഡ്രേപ്പിംഗ്, മൂന്ന് സെറ്റ് ഓഫ് ജ്വല്ലറി തുടങ്ങി ഇത്രയും ചെയ്തിട്ടാണ് ചക്കിയെ ഒരുക്കിയത്. സ്‌കിന്‍ വിസിബിള്‍ മേക്ക് അപ്പാണ് ചക്കിക്ക് ചെയ്തത്. മേക്ക് അപ്പ് എടുത്ത് കാണിക്കരുതെന്നും സ്‌കിന്‍ ഫ്രണ്ട്‌ലി ആകണമെന്നുമായിരുന്നു ചക്കി തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും അതിനനുസരിച്ചുള്ള മേക്ക് അപ്പാണ് ചെയ്തതെന്നുമായിരുന്നു വികാസ് പറഞ്ഞത്.
