Connect with us

രാം ലല്ലയുടെ ജന്മസ്ഥലത്തേക്കാൾ പുണ്യസ്ഥലം വേറെ ഉണ്ടാകില്ല; ശ്രീരാമനോടുള്ള ഭക്തി തുറന്ന് പറഞ്ഞ് നടൻ റാസ അലി മുറാദ്

Social Media

രാം ലല്ലയുടെ ജന്മസ്ഥലത്തേക്കാൾ പുണ്യസ്ഥലം വേറെ ഉണ്ടാകില്ല; ശ്രീരാമനോടുള്ള ഭക്തി തുറന്ന് പറഞ്ഞ് നടൻ റാസ അലി മുറാദ്

രാം ലല്ലയുടെ ജന്മസ്ഥലത്തേക്കാൾ പുണ്യസ്ഥലം വേറെ ഉണ്ടാകില്ല; ശ്രീരാമനോടുള്ള ഭക്തി തുറന്ന് പറഞ്ഞ് നടൻ റാസ അലി മുറാദ്

പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് റാസ അലി മുറാദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേ​ഹം ജനമനസുകളിലിടം നേടിയത്. 1970 കളുടെ തുടക്കത്തിലാണ് റാസ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോഴിതാ തനിയ്ക്ക് ശ്രീരാമനോടുള്ള ഭക്തി തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ.

വിഭീഷണൻ എന്ന കഥാപാത്രത്തെയാണ് അയോദ്ധ്യയിൽ നടന്ന രാമലീലയിൽ അദ്ദേഹം അവതരിപ്പിച്ചത്. കഴിഞ്ഞ 12 വർഷമായി രാമലീല അവതരിപ്പിക്കാനെത്തുന്നുണ്ട് റാസ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ഞാൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. ഈ വർഷം ജനുവരി 19 നാണ് ഞാൻ ഇവിടെ വന്നത്. ഇത് രാംലല്ലയുടെ പുണ്യഭൂമിയാണ്. എനിക്ക് ഇവിടവുമായി വളരെ വൈകരികമായി അടുപ്പമുണ്ട്. രാം ലല്ല എപ്പോഴും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. എന്റെ മുഴുവൻ പേര്, റാസ അലി മുറാദ് എന്നാണ്.

അതിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് വച്ചാൽ പോലും രാം എന്നാകും. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം രാമ എന്ന വാക്ക് വളരെ അനുഗ്രഹീതമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞ 12 വർഷമായി ഞാൻ ‘രാമലീല’യിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതാണ്.

ഞാൻ ജനക രാജാവിന്റെ വേഷം ചെയ്തിട്ടുണ്ട്. വിശ്വാമിത്രനായി അഭിനയിച്ചിട്ടുണ്ട്. അഹിരവന്റെ ദശരഥ രാജാവിന്റെ വേഷം ചെയ്തിട്ടുണ്ട്. കുംഭകർണ്ണനായി അഭിനയിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ ജനങ്ങൾ ഈ പുണ്യഭൂമിയിൽ ജീവിക്കാൻ ഭാഗ്യമുള്ളവരാണ്. രാം ലല്ലയുടെ ജന്മസ്ഥലത്തേക്കാൾ പുണ്യസ്ഥലം വേറെ ഉണ്ടാകില്ല.

ഇവിടുത്തെ ആളുകളുടെ കച്ചവടവും കൂടിവരികയാണ്. പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിന് ശേഷം, ഇപ്പോൾ ആദ്യമായി ഇവിടെ എത്തി അഭിനയിക്കുമ്പോൾ മനസ്സിൽ മറ്റൊരു ആവേശമാണ് എന്നും അദ്ദേഹം പറഞ്ഞു.

More in Social Media

Trending

Recent

To Top