Social Media
അറസ്റ്റിനും വിവാദങ്ങൾക്കും പിന്നാലെ ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ബാല!
അറസ്റ്റിനും വിവാദങ്ങൾക്കും പിന്നാലെ ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ബാല!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം നടന്ന നടന്റെ അറസ്റ്റും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തന്റെ അച്ഛൻ ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. അതോടെ പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത് വന്നു.
ഇപ്പോഴിതാ അറസ്റ്റും ജാമ്യവുമൊക്കെ നടന്നതിന് പിന്നാലെ ഈ ആഴ്ചയിൽ ഗൂഗിളിൽ ട്രന്റ് ആയി മാറിയിരിക്കുകയാണ് ബാല. കഴിഞ്ഞ ദിവസം വൈകുന്നേരത്തെ മൂന്ന് മണിക്കൂറിൽ പതിനായിരത്തിലധികം സെർച്ചുകളാണ് ബാലയുടെ കാര്യത്തിലുണ്ടായത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ സമയത്ത് 900 ശതമാനത്തിലധികം വർധനവ് ബാലയുടെ സെർച്ചിലുണ്ടായി.
ഈ സമയത്ത് ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ബാല ഇടം പിടിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ട്രെന്റിങ്ങിൽ നിന്നും ബാല പുറത്തായി. ഇന്ത്യ-ന്യൂസിലൻഡ് ക്രിക്കറ്റ് മത്സരം, ഓവിയ ഹെലൻ തുടങ്ങിയ മറ്റ് കാര്യങ്ങളാണ് ഇപ്പോൾ ഗൂഗിൾ ട്രെന്റിൽ ഇടം പിടിച്ചിരിക്കുന്നത്. മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ ബാലയ്ക്ക് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. മുൻഭാര്യയ്ക്കും മകൾക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരണം നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് തുടങ്ങിയ ഉപാധികളാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച പുലർച്ചെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലെത്തിയാണ് പൊലീസ് കടവന്ത്ര പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി താൻ മുൻഭാര്യക്കും മകൾക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.
വർഷങ്ങൾ ആയി തങ്ങളുടെ സന്തോഷം നശിപ്പിക്കുന്ന രീതിയിൽ ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും കള്ളങ്ങൾ ആണ് പറയുന്നത്. എല്ലാ കാര്യങ്ങളും എല്ലാവരും ഇത്രയും കാലം വിശ്വസിക്കുകയായിരുന്നു. ഞാൻ കോടികൾ തട്ടി എടുത്തു എന്നൊക്കെയാണ് പറയുന്നത്. ആകെ ഉള്ളത് മകളുടെ പേരിൽ ഉള്ള പതിനഞ്ചു ലക്ഷത്തിന്റെ പ്രീമിയം ആണ്. അതുപോലും അദ്ദേഹം അടയ്ക്കുന്നില്ല.
കുഞ്ഞിന് പോലും ഒന്നും വാങ്ങാതെ ആണ് നമ്മൾ സെറ്റിൽമെന്റ് വരെ ചെയ്തിരിക്കുന്നത്. അതായത് അവൾ ഡിവോഴ്സ് കേസിൽ ഒക്കെ ഒരുപാട് ട്രോമകൾ അനുഭവിച്ചത് ആണ്. ഒന്നും വേണ്ട എന്ന രീതിയിൽ ആണ് നമ്മൾ കേസ് നിർത്തി പോരുന്നത്. ജീവിക്കാൻ വേറെ മാർഗം ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ നമ്മൾ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.
വലിയ തുക ഒന്നും നമ്മൾക്ക് തന്നിട്ടില്ല. എനിക്ക് ഒരു 25 ലക്ഷത്തിന്റെ സെറ്റിൽമെന്റ് ആണ് ആകെ തന്നിട്ടുള്ളത്. എന്റെ സ്വർണ്ണവും വണ്ടിയും ഒന്നും എനിക്ക് തന്നിട്ടില്ല. അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. സത്യം പറഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലെ ഡാമേജ് വച്ച് നോക്കുമ്പോൾ ഒന്നും വേണ്ട എന്ന് തന്നെ ആയിരുന്നു തീരുമാനം. എന്നെകുറിച്ചൊക്കെ പറഞ്ഞുണ്ടാക്കിയത് ഓർക്കുമ്പോൾ സഹിക്കാൻ ആകില്ല എന്നുമാണ് പരാതിക്കാരി പറഞ്ഞിരുന്നത്.