ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് എന്ന രീതിയില്‍ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ചിത്രം മെയ് 16ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്.
സിനിമയില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടന് സുധീഷ് അവതരിപ്പിച്ച സുധാകരന് നാഹര്‍. പേരില്‍ നായര്‍ എന്ന് ചേര്‍ക്കുന്നതിന് പകരം നാഹര്‍ എന്നാക്കി മാറ്റിയത് സെന്‍സര്‍ ബോര്‍ഡ് പ്രശ്നമാക്കിയതു കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഇപ്പോള്‍.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് രതീഷ് ബാലകൃഷ്ണന് പ്രതികരിച്ചത്. സിനിമയ്ക്ക് തിരുത്തലോടുകൂടി യു സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. സെന്‍സറിംഗ് സമയത്ത്, ഏകദേശം 1 മിനിറ്റും 25 സെക്കന്‍ഡുള്ള സീന്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.
നായര്‍ എന്ന ജാതി പേര് സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഒരു പ്രശ്നമാക്കിയതിനാലാണ് ഞങ്ങള്‍ അത് നാഹര്‍ എന്നാക്കിയത്. എന്നാല്‍ നിങ്ങള്‍ സിനിമ കണ്ടാല്‍ മനസിലാകും ഞങ്ങള്‍ ഏത് പേരാണ് അല്ലെങ്കില്‍ ജാതിയാണ് പരാമര്‍ശിക്കുന്നതെന്ന് വളരെ വ്യക്തമാണ്.
അപ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത്, അത് കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണിത്. ജാതികളുടെ പേരിടാതെ അതേ കുറിച്ച് എങ്ങനെ പറയും എന്നാണ് ബാലകൃഷ്ണന് പൊതുവാള് പറയുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ...