Malayalam
വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം? രശ്മിക മനസ്സ് തുറക്കുന്നു
വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം? രശ്മിക മനസ്സ് തുറക്കുന്നു
Published on
ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ച താരങ്ങളാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ദിനം പ്രതി പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് രശ്മിക.
സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാർത്തകളോട് മനസ്സു തുറന്നത്. ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേർത്തു വയ്ക്കുന്നവർ അറിയാനാണിത്. ഞാൻ സിംഗിളാണ്. അത് ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാൻ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുമ്പോൾ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും .. രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
Continue Reading
You may also like...
Related Topics:Rashmika Mandanna, vijay devarakonda
