Malayalam
രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍…!
രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍…!
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല.
അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.
ഇപ്പോഴിതാ രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. രഞ്ജിനിയെ ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കില്‍ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി പറയുന്നു.
‘കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാര്‍ട്ടിയ്ക്ക് പോയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം.
ക്രിസ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയില്‍ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫെക്ഷനാണ് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകും എന്നും ആശുപത്രി ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിനി കുറിച്ചു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തനിക്ക് മിഡില്‍ ലൈഫ് െ്രെകസസിന്റെ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് രഞ്ജിനി പറഞ്ഞിരുന്നു. എല്ലാം നിഷേധിയ്ക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. താന്‍ പ്രായമാവുന്നു എന്നതിന് എതിരെ പോരാടാനോ അത് നിഷേധിക്കാനോ ശ്രമിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. എല്ലാത്തിനോടും ദേഷ്യം തോന്നുക, എല്ലാം ആവര്‍ത്തിച്ച് ചെയ്യുക, എല്ലാത്തില്‍ നിന്നും പിന്‍വലിയുക, വിഷാദം അനുഭവപ്പെടുക, താത്പര്യ കുറവ് തോന്നുക എന്നൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍
ഇതിനെ അതിജീവിക്കാനും നിങ്ങള്‍ക്ക് സാധിയ്ക്കും. ഏറ്റവും വിശ്വാസമുള്ള ഒരാളോട് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക. ജീവിതതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കി എടുക്കുക. അങ്ങിനെ ഒരാളാണ് താങ്കള്‍ എങ്കില്‍ സഹതാപവും നെഗറ്റീവ് കമന്റുകളും നേരിട്ട് വരുന്നതിനെ പരമാവധി ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. മറ്റ് പ്രത്യേകിച്ച് ചികിത്സകള്‍ ഒന്നും ഈ അവസ്ഥയ്ക്ക് ഇല്ല.
തന്റെ അവസ്ഥയെ കുറിച്ച് ഗവേഷണം ചെയ്തു നോക്കിയപ്പോള്‍, തനിക്ക് കാണിച്ച ലക്ഷണങ്ങള്‍ എല്ലാം മിഡില്‍ ലൈഫ് െ്രെകസസിന്റേതാണ് എന്ന് രഞ്ജിനി ഹരിദാസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ‘ഞാന്‍ ഇപ്പോള്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് എനിക്ക് പറയാന്‍ പറ്റുന്നില്ല. ജീവിതം പട്ടി നക്കിയത് പോലെ എന്നൊക്കെ പറയില്ലേ ഏതാണ്ട് ആ അവസ്ഥയാണ്. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ല. വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല. എപ്പോഴും യാത്രകള്‍ തന്നെ ചെയ്താല്‍ മതി. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്നൊക്കെ തോന്നുന്നു.’
‘എന്താണ് എന്റെ അവസ്ഥ എന്നതിനെ കുറിച്ച് ഞാന്‍ ചെറുതായി ഒന്ന് റിസേര്‍ച്ച് ചെയ്തു. ഒന്നുകില്‍ എനിക്ക് വിഷാദ രോഗമാണ്. അല്ലെങ്കില്‍ മിഡില്‍ ലൈഫ് െ്രെകസസ്. എന്റെ ലക്ഷണങ്ങള്‍ എല്ലാം വച്ചു നോക്കുമ്പോള്‍ നൂറ് ശതമാനം എനിക്ക് മിഡില്‍ ലൈഫ് െ്രെകസസ് തന്നെയാണെന്നാണ് മനസ്സിലാവുന്നത്. എനിക്ക് നാല്പത് വയസ്സുണ്ട്. നാല്പത് മുതലാണ് മിഡില്‍ ലൈഫ് െ്രെകസസ് വന്ന് തുടങ്ങുന്നത്. വിഷാദ രോഗത്തെക്കാള്‍ ഭേദമാണ് മിഡില്‍ ലൈഫ് െ്രെകസസ്. കുറച്ച് വര്‍ഷം കഴിഞ്ഞാല്‍ പോകുമല്ലോ. എന്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍ എനിക്ക് ജീവിതത്തില്‍ ഇപ്പോള്‍ ഒരു ലക്ഷ്യ ബോധം ഇല്ല എന്നതാണ്’ എന്നാണ് രഞ്ജിനി പറഞ്ഞത്.
