Connect with us

കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ജഗദീഷ്, മാറിയിരുന്നു പൊട്ടി കരയുന്നത് താന്‍ കണ്ടതാണെന്ന് മഞ്ജു പിള്ള; വൈറലായി വീഡിയോ

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ഫാമിലി. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രം നവംബറിലാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തില്‍ കഥാപാത്രത്തിന് വേണ്ടി ജഗദീഷ് മൊട്ടയടിക്കുന്നുണ്ട്. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്നാണ് ജഗദീഷ് പറയുന്നത്. ജീവിതത്തില്‍ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകന്‍ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു! അതില്‍ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്‌തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാല്‍ റിയാലിറ്റി കിട്ടില്ല’ എന്നും ജഗദീഷ് പറഞ്ഞു.

അതേസമയം ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താന്‍ കണ്ടതാണെന്നും മഞ്ജു പിള്ള തമാശരൂപേണ പറഞ്ഞു. എന്നാല്‍ സൗന്ദര്യമുള്ളവര്‍ക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്ന് ജഗദീഷ് തിരികെ മറുപടി നല്‍കി.

More in Malayalam

Trending