Connect with us

അയാളെ വേണേല്‍ കല്യാണം കഴിക്കാമായിരുന്നു.. പക്ഷേ എന്നെ പുറത്താക്കിയില്ലേ: സാബു ആരാണെന്ന് മനസ്സിലായി… പക്ഷേ പേളി ആരാണെന്ന് അറിയില്ല: രഞ്ജിനി ഹരിദാസ്

Malayalam Breaking News

അയാളെ വേണേല്‍ കല്യാണം കഴിക്കാമായിരുന്നു.. പക്ഷേ എന്നെ പുറത്താക്കിയില്ലേ: സാബു ആരാണെന്ന് മനസ്സിലായി… പക്ഷേ പേളി ആരാണെന്ന് അറിയില്ല: രഞ്ജിനി ഹരിദാസ്

അയാളെ വേണേല്‍ കല്യാണം കഴിക്കാമായിരുന്നു.. പക്ഷേ എന്നെ പുറത്താക്കിയില്ലേ: സാബു ആരാണെന്ന് മനസ്സിലായി… പക്ഷേ പേളി ആരാണെന്ന് അറിയില്ല: രഞ്ജിനി ഹരിദാസ്

അയാളെ വേണേല്‍ കല്യാണം കഴിക്കാമായിരുന്നു.. പക്ഷേ എന്നെ പുറത്താക്കിയില്ലേ: സാബു ആരാണെന്ന് മനസ്സിലായി… പക്ഷേ പേളി ആരാണെന്ന് അറിയില്ല: രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായതിന് ശേഷം ബിഗ് ബോസ് ഹൗസ് വിശേഷങ്ങളുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവില്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ ആയിരുന്നപ്പോള്‍ നാട്ടില്‍ നടന്ന മാറ്റങ്ങളെ കുറിച്ചും അറിയാതെ പോയ പ്രളയ ഭീകരതയെക്കുറിച്ചും രഞ്ജിനി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

സാബു, അര്‍ച്ചന, അരിസ്‌റ്റോ സുരേഷ്, പേളി-ശ്രീനിഷ് പ്രണയം ഇതൊക്കെയായിരുന്നു രഞ്ജിനി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞത്. ശത്രുവായിരുന്ന താനും സാബുവും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും രഞ്ജിനി പറഞ്ഞു. മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതിന്റെ പേരില്‍ സാബുവിനെതിരെ രഞ്ജിനി പരാതി നല്‍കിയിരുന്നു. സാബുവുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ത്തുവെന്നും അതിന് മാപ്പിന്റെ ആവശ്യമില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

തനിക്കു കിട്ടുന്ന പോസിറ്റീവ് പിന്തുണയെക്കുറിച്ചും രഞ്ജിനി പറയുന്നു. കുറേ വര്‍ഷങ്ങളായി പോസിറ്റീവ് ഫീഡ് ബാക്ക് ഇല്ലാത്ത വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഒരുപാട് പിന്തുണ കിട്ടുന്നുണ്ടെന്നുണ്ട്.. സോഷ്യല്‍ എക്‌സ്പീരിമെന്റിന്റെ ഭാഗമായിട്ടാണ് അവിടെ പോയത്. സാബുച്ചേട്ടനേയും, അര്‍ച്ചനയേയും ഉള്‍പ്പെടെ ചിലരെ ഷോയില്‍ നിന്ന് പുറത്തായതോടെ മിസ് ചെയ്യുന്നുണ്ട്. സാബുച്ചേട്ടന്‍ നല്ലൊരു സുഹൃത്താണെന്ന് താന്‍ അഭിമാനത്തോടെ തന്നെ പറയും. സാബുച്ചേട്ടന്‍ ഒരു ഷോവനിസ്റ്റ് ആണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. പക്ഷെ ആ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ ഇത്രയ്‌ക്കെ ഉള്ളുവെന്ന് മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ അദേഹത്തെ ബഹുമാനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു.

എന്നാല്‍ പേളി ശ്രീനിഷ് പ്രണയത്തെക്കുറിച്ച് പ്രതികരിക്കാന്‍ രഞ്ജിനി തയാറായില്ല. ഹൗസിനു പുറത്തെ പേളിയെ തനിക്ക് അറിയാമായിരുന്നു. പിന്തുണ നല്‍കേണ്ട സമയങ്ങളില്‍ അത് താന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തനിക്കിപ്പോള്‍ അറിയില്ല. പേളി ശ്രീനിഷ് പ്രണയത്തെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ലല്ലോ… അവരുടെ പ്രണയം ഞാന്‍ കണ്ടിട്ടില്ല… നിങ്ങളല്ലേ കാണുന്നത്.. എന്തൊക്കെയാണ് നിങ്ങളെ കാണിക്കുന്നതെന്ന് അറിയില്ല.. അവര്‍ ബാറ്റ്മാനെ പോലെയാണല്ലോ… എന്നായിരുന്നു രഞ്ജിനി പറഞ്ഞത്..

ഹിമ സത്യത്തില്‍ നല്ല കുട്ടിയാണെന്നും സാബു ചേട്ടനെ അപ്പ്രോച്ച് ചെയ്ത ആ രീതി മാത്രമായിരുന്നു ഹിമയെ ആളുകള്‍ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമെന്നും രഞ്ജിനി പറഞ്ഞു. അനൂപേട്ടന്‍ ശരിക്കും തനിക്ക് ഇഷ്ടപ്പെട്ടൊരു വ്യക്തിയാണെന്നും കൊച്ചുകുട്ടികളെ പോലെയാണെന്നും അദ്ദേഹം അദ്ദേഹത്തിന്റെ രീതിയില്‍ പെരുമാറുന്നു എന്നേയുള്ളുവെന്നും രഞ്ജിനി പറഞ്ഞു. ബിഗ് ബോസ് ഒരു ലൂസര്‍ അല്ല. ഭയങ്കര ഇന്ററിസ്റ്റിംഗായ ഇന്റലിജന്റ് ആയ ഗയ്യാണ്… അയാളെ ഒന്ന് നേരിട്ടൊക്കെ പരിചയപ്പെട്ടിരുന്നെങ്കില്‍ ഒന്ന് കല്യാണമൊക്കെ നോക്കാമായിരുന്നെന്ന് ഞാനിങ്ങനെ തമാശയ്‌ക്കൊക്കെ പറയുന്നുണ്ടായിരുന്നു.. പക്ഷേ അയാളെന്നെ പുറത്താക്കി. അയാള്‍ക്കെന്നെ വേണ്ടെന്ന് ഞാന്‍ മനസ്സിലാക്കി…

ബിഗ് ബോസ് ഒരു ലൂസര്‍ അല്ല…. ബിഗ് ബോസിനെ വേണേല്‍ കല്യാണം കഴിക്കാമായിരുന്നു. പക്ഷേ അദ്ദേഹം എന്നെ പുറത്താക്കിയില്ലേ… ബിഗ് കാണുന്നത് നിര്‍ത്തിയെന്ന ആരാധകന്റെ കമന്റിന് മറുപടി പറയുകയായിരുന്നു രഞ്ജിനി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചും ആരാധകര്‍ ചോദിച്ചെങ്കിലും അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.


Ranjini Haridas about her marriage

Continue Reading
You may also like...

More in Malayalam Breaking News

Trending