Connect with us

ദുബായിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വരുന്നു, ഒരിക്കലും ഉപ്പും മുളകും കടുകും ഉഴിഞ്ഞിടാത്ത ഞാൻ, അവൾ പറഞ്ഞത് കേട്ട് എന്നെയും എന്റെ വീടിനെയും മൊത്തത്തിൽ ഉഴിഞ്ഞിട്ടു; രഞ്ജിനി ഹരിദാസ്

Malayalam

ദുബായിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വരുന്നു, ഒരിക്കലും ഉപ്പും മുളകും കടുകും ഉഴിഞ്ഞിടാത്ത ഞാൻ, അവൾ പറഞ്ഞത് കേട്ട് എന്നെയും എന്റെ വീടിനെയും മൊത്തത്തിൽ ഉഴിഞ്ഞിട്ടു; രഞ്ജിനി ഹരിദാസ്

ദുബായിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വരുന്നു, ഒരിക്കലും ഉപ്പും മുളകും കടുകും ഉഴിഞ്ഞിടാത്ത ഞാൻ, അവൾ പറഞ്ഞത് കേട്ട് എന്നെയും എന്റെ വീടിനെയും മൊത്തത്തിൽ ഉഴിഞ്ഞിട്ടു; രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു.

വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു. ഇടയ്ക്ക് അഭിനയത്തിലും കൈവെച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെയായി തന്റെ ജീവിത വിശേഷങ്ങളും അവർ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കണ്ണേറ് ദോഷം, ചീത്ത സമയവും, നല്ല സമയവും എന്നൊക്കെ പറയുന്നതൊന്നും വിശ്വസിക്കാതിരുന്ന ആളായിരുന്നു താനെന്നും എന്നാ്ൽ ജീവിതത്തിൽ ഇപ്പോൾ അത്തരത്തിൽ ചില അനുഭവങ്ങൾ ഉണ്ടായതിന് ശേഷം അതിലൊക്കെ വിശ്വസിച്ചു പോകുന്നുവെന്നും പറയുകയാണ് രഞ്ജിനി.

എല്ലാം തകർന്ന് തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്, തനിക്കിപ്പോൾ വളരെ മോശം സമയമാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ദുബായിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വന്നുകൊണ്ടിരിയ്ക്കുകയാണ്. ആദ്യ റൂമിലെ ഏസിയും ടിവിയും പോയി. അത് കഴിഞ്ഞ് ഹോളിലെ ടിവിയും എസിയും.

ഇലക്ട്രീഷ്യനെയും എസി സെർവീസ് ചെയ്യുന്ന ആളെയും വിളിച്ചു വരുത്തി അത് നന്നാക്കിയപ്പോഴേക്കും വാഷിങ് മെഷിൻ കേടായി. എന്തിനേറെ വണ്ടി രണ്ട് തവണ ആക്സിഡന്റ് ആയി, ഒരു തവണ വണ്ടിയുടെ എസിയും പോയി വഴിയിലായി. ഇതെല്ലാം സംഭവിച്ചത് ഒരാഴ്ചയ്ക്കുള്ളിലാണ് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.

തൊടുന്നതെല്ലാം മോശം എന്ന അവസ്ഥയിലായിരുന്നു. അവസാനം ഞാൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് ചോദിച്ചക്, ഇനി കണ്ണേറ് വല്ലതും ആണോ എന്ന്. ഒരിക്കലും ഉപ്പും മുളകും കടുകും ഉഴിഞ്ഞിടാത്ത ഞാൻ, അവൾ പറഞ്ഞത് കേട്ട് എന്നെയും എന്റെ വീടിനെയും മൊത്തത്തിൽ ഉഴിഞ്ഞിട്ടു.

അത് കഴിഞ്ഞപ്പോഴാണ് ഹാളിലെ ടിവി പൊട്ടിപ്പോയത്. ഇതൊക്കെ സംഭവിക്കുമ്പോൾ എന്റെ സഹോദരൻ സ്ഥലത്തില്ല എന്നതാണ് മറ്റൊരു കാര്യം. കല്യാണം കഴിഞ്ഞ് അവൻ ലണ്ടനിലേക്ക് പോയി, ഇതെല്ലാം ഞാനൊരാൾ തന്നെ നോക്കണം. എനിക്കിപ്പോൾ വളരെ മോശം സമയം ആണെങ്കിലും, അമ്മയ്ക്ക് ഇത് നല്ല സമയമാണ്. പുതിയ ഓരോ സാധനങ്ങൾ കിട്ടുന്നു.

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ ഹാപ്പിയാണ് ഗായിസ്, പോസിറ്റീവ് ആണ്. ഇതെല്ലാം മാറി വരും. നെഗറ്റീവായി ചിന്തിച്ചാൽ എല്ലാം നെഗറ്റീവായി തന്നെ വരും. അതുകൊണ്ട് പോസിറ്റീവ് ആയിരിക്കൂ എന്ന് രഞ്ജിനിയുടെ അമ്മയും പറയുന്നു. ഇനി നിങ്ങളെല്ലാവരും നല്ലത് സംഭവിക്കും എന്ന് പറഞ്ഞ് പോസിറ്റീവായി കമന്റിട്ടാൽ ഒരാശ്വാസം ആയിരിക്കും എന്ന് പറഞ്ഞാണ് രഞ്ജിനി ഹരിദാസ് യൂട്യൂബ് വീഡിയോ അവസാനിപ്പിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കണ്ണിൽ ലെൻസ് വെക്കുന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയും വൈറലായിരുന്നു. ഇത്തവണ ജാൻമണിയല്ല കൂടെയുള്ളത്. വേറെ വർക്കുള്ളത് കൊണ്ട് ബിസിയാണ്. എപ്പോഴും എന്നോട് ലെൻസ് വെച്ചൂടേ എന്ന് ചോദിക്കാറുണ്ട് ജാനു. എല്ലാരും വളരെ കൂളായി ചെയ്യുന്ന കാര്യമാണെങ്കിലും എനിക്കെന്തോ താൽപര്യമില്ലായിരുന്നു.

ഡ്രൈ ആവും, പറ്റില്ല എന്നൊക്കെയുള്ള തോന്നലാണ് മനസിൽ. ലൈവ് സ്‌റ്റേജിൽ ഞാനെന്തായാലും ഇങ്ങനെയൊരു കാര്യം ചെയ്യില്ല. ഇപ്പോൾ ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി. കണ്ണിൽ കരട് പോയ പോലെയായിരുന്നു ഫീലായിരുന്നു. കുറച്ചുനേരം കണ്ണടച്ച് ഇരുന്നാൽ സെറ്റായിക്കോളും. ലെൻസ് വെച്ച കാര്യം തന്നെ പിന്നെ ഓർക്കില്ലെന്നായിരുന്നു മേക്കപ്പ് ആർടിസ്റ്റ് പറഞ്ഞത്. മറന്നാലും ഇത് തിരിച്ചെടുക്കണമെന്നും ഓർമ്മിപ്പിക്കുകയായിരുന്നു രഞ്ജിനി. ഇത് എനിക്ക് കുറച്ച് സ്ട്രസ് തരുന്നുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ഞാൻ ഉപയോഗിക്കാത്തത്.

എന്നെ അങ്ങനെ അധികം ആൾക്കാർക്ക് കരയിപ്പിക്കാൻ പറ്റത്തില്ല. എന്തായാലും നിങ്ങൾക്ക് അതിന് കഴിഞ്ഞു. രണ്ട് കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. എല്ലാവരും ഇത്രേം സഹിച്ചാണോ ലെൻസ് വെക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നുണ്ടായിരുന്നു. 25 വർഷം മുൻപ് ഞാൻ ലെൻസ് വെക്കാൻ ശ്രമിച്ചിരുന്നു. ഇതേ അനുഭവമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോൾ എന്തിന് നമ്മൾ മൂന്നാല് മിനിറ്റ് നമ്മളെ തന്നെ ടോർച്ചർ ചെയ്യണം എന്ന ചിന്തയാണ് എന്നെ ഇത് ചെയ്യിപ്പിക്കാതിരുന്നത്. ഇനി ഞാൻ ചെയ്യില്ലെന്നും രഞ്ജിനി പറയുന്നുണ്ടായിരുന്നു.

കണ്ണടച്ച് തന്നെ ഇരിക്കുകയായിരുന്നു. കണ്ണിൽ എന്തോ ഇരിക്കുന്നത് പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. എന്റെ സമയം വളരെ മോശമാണ്. അതേക്കുറിച്ച് ഒരു വ്‌ളോഗ് ചെയ്യുന്നുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല, അങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ലെൻസ് വെക്കാൻ ബുദ്ധിമുട്ടിയെങ്കിലും പത്ത് മിനുട്ടിന് ശേഷം ഇപ്പോൾ കുറച്ചൂടെ കംഫർട്ടായെന്നായിരുന്നു പ്രതികരണം. ഷോ കഴിഞ്ഞ് വന്നപ്പോഴാവട്ടെ, ഈ സാധനം ഉള്ളതേ അറിയുന്നില്ലെന്നായിരുന്നു മറുപടി. ഇപ്പോഴിത് ചെയ്തെങ്കിലും എനിക്ക് ശരിക്കും പേടിയുള്ള കാര്യം തന്നെയാണെന്ന് വീഡിയോയുടെ താഴെയായി രഞ്ജിനി കുറിച്ചിരുന്നു.

42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് പലരും താരത്തോട് ചോദിക്കാറുമുണ്ട്. ഇതേ കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്. ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും പോയിന്റ്1 ബെറ്റർ ആയിരിക്കണം. പോയിന്റ് 001 ആയാലും മതി. കാരണം അവിടെ ഈഗോ വരാൻ പാടില്ല. എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം.

കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കിയിരുന്നു.

ശരത്ത് പുളിമൂട് എന്നയാളുമായി പ്രണയത്തിലാണ് രഞ്ജിനി ഇപ്പോൾ. ഇതിന് മുമ്പ് ബന്ധങ്ങളൊക്കെ ആത്മാർഥമായിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതൊന്നും വിജയിച്ചില്ല. അതിന് ശേഷമാണ് ശരത്തുമായി ഇഷ്ടത്തിലാവുന്നത്. വർഷങ്ങളായുള്ള രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു.രഞ്ജിനി മറ്റൊരു റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹമോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷൻഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലാകുകയായിരുന്നു. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു.

അടുത്തിടെ, രഞ്ജിനി പങ്കുവെച്ച വീഡിയോയിൽ തനിക്ക് മിഡില് ലൈഫ് ക്രൈസസിന്റെ ലക്ഷണങ്ങള് ഉണ്ട് എന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. മധ്യവയസ്സില് തോന്നുന്ന ചില വിരക്തികളാണ് മിഡില് ലൈഫ് ക്രൈസസ്. അത് 40 മുതല് 60 വരെ നീണ്ടു നില്ക്കും. എല്ലാം നിഷേധിയ്ക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. താന് പ്രായമാവുന്നു എന്നതിന് എതിരെ പോരാടാനോ അത് നിഷേധിക്കാനോ ശ്രമിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. എല്ലാത്തിനോടും ദേഷ്യം തോന്നുക, എല്ലാം ആവര്ത്തിച്ച് ചെയ്യുക, എല്ലാത്തില് നിന്നും പിന്വലിയുക, വിഷാദം അനുഭവപ്പെടുക, താത്പര്യ കുറവ് തോന്നുക എന്നൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഇതിനെ അതിജീവിക്കാനും നിങ്ങള്ക്ക് സാധിയ്ക്കും. ഏറ്റവും വിശ്വാസമുള്ള ഒരാളോട് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള് തുറന്ന് സംസാരിക്കുക. ജീവിതതത്തില് പുതിയ ലക്ഷ്യങ്ങള് ഉണ്ടാക്കി എടുക്കുക. അങ്ങിനെ ഒരാളാണ് താങ്കള് എങ്കില് സഹതാപവും നെഗറ്റീവ് കമന്റുകളും നേരിട്ട് വരുന്നതിനെ പരമാവധി ഒഴിവാക്കാന് ശ്രമിയ്ക്കുക. മറ്റ് പ്രത്യേകിച്ച് ചികിത്സകള് ഒന്നും ഈ അവസ്ഥയ്ക്ക് ഇല്ല. തന്റെ അവസ്ഥയെ കുറിച്ച് ഗവേഷണം ചെയ്തു നോക്കിയപ്പോള്, തനിക്ക് കാണിച്ച ലക്ഷണങ്ങള് എല്ലാം മിഡില് ലൈഫ് ക്രൈസസിന്റേതാണ് എന്ന് രഞ്ജിനി ഹരിദാസ് ഉറപ്പിച്ച് പറഞ്ഞിരുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ രഞ്ജിനി ഹരിദാസിന്റെ വാക്കുകളും ചർച്ചയായി മാറിയിരുന്നു. എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ഇപ്പോൾ കാണിച്ചു തരാൻ ആ ഫോട്ടോ കയ്യിലില്ല. എനിക്ക് ഫോട്ടോ അയച്ചു തരുന്നതിന്റെ ഉദ്ദേശം എന്താണ്? എന്നിട്ട് എന്നോട് പറയും, നിന്റെ ഫോട്ടോ അയച്ചു താ. എന്റെ കയ്യിൽ തെളിവില്ല. ഉണ്ടായിരുന്നുവെങ്കിൽ പേര് പറഞ്ഞേനെ. മുട്ടിയ വാതിൽ മാറിപ്പോയി എന്ന് ഞാൻ മറുപടി നൽകും. അതോടെ അത് അവസാനിക്കും.

പക്ഷെ ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നതു കൊണ്ട് മാത്രം വരുന്നതല്ല. ഇപ്പോൾ ഇത്തരം സംസാരം നടക്കുന്നതെല്ലാം ഇനി വരുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉള്ള ഒരു പാഠം ആയിരിക്കും. കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖല. പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തികമായും മറ്റും പിന്നിൽ നിൽക്കുന്നവരാണ് ഇതിൽ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. പ്രിവിലേജിൽ നിന്നും വരികയാണെങ്കിൽ അങ്ങനെയല്ല.

എന്റെ അച്ഛനും അമ്മയും നിർമ്മാതാവോ സംവിധായകനോ ആയിരുന്നുവെങ്കിൽ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടാകില്ല. അത്തരം പ്രിവിലേജുകളില്ലാതെ, സിനിമാ മോഹവുമായി വരുമ്പോൾ നോ പറയാൻ പറ്റുന്നില്ല. അവർ വിചാരിക്കുക യെസ് പറഞ്ഞാൽ, അല്ലെങ്കിൽ വഴങ്ങി കൊടുത്താൽ അവരുടെ ജീവിതം മാറിമറയും എന്നാണ്. അത് ചൂഷണമാണ്.

ഇത് ഓക്കെയല്ല. പക്ഷെ സ്ത്രീകളെ നോ പറയാനല്ല പഠിപ്പിക്കേണ്ടത്, ആ അന്തരീക്ഷം മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് സ്ത്രീകൾ നോ പറയുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്. പല സീനിയർ താരങ്ങളും പറയുന്നത് കണ്ടു എന്തുകൊണ്ട് നോ പറയുകയോ മറ്റ് ഇൻഡസ്ട്രിയിലേക്ക് പോവുകയോ ചെയ്യുന്നില്ലെന്ന്. എനിക്ക് നോ പറയാൻ അറിയാം. പക്ഷെ പലർക്കും നോ പറയാൻ അറിയില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങൾ വേറെയാണ് എന്നുമാണ് രഞ്ജിനി പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top