Uncategorized
പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം മോഹന്‍ലാല്‍ കൈയ്യോടെ പിടിച്ചു, വീഡിയോ പുറത്തു വിട്ടു… ശ്രീനിഷിന്റെ അമ്മയ്ക്ക് നീരസം! രഞ്ജിനി പുറത്ത്…
പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം മോഹന്‍ലാല്‍ കൈയ്യോടെ പിടിച്ചു, വീഡിയോ പുറത്തു വിട്ടു… ശ്രീനിഷിന്റെ അമ്മയ്ക്ക് നീരസം! രഞ്ജിനി പുറത്ത്…
പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം മോഹന്‍ലാല്‍ കൈയ്യോടെ പിടിച്ചു, വീഡിയോ പുറത്തു വിട്ടു… ശ്രീനിഷിന്റെ അമ്മയ്ക്ക് നീരസം! രഞ്ജിനി പുറത്ത്…
ബിഗ് ബോസ് 60 എപിസോഡുകള്‍ പിന്നിടുമ്പോള്‍ സംഭവബഹുലമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. സാബുവും രഞ്ജിനിയും തമ്മിലുണ്ടായ രസകരമായ നിമിഷങ്ങള്‍ വീഡിയോ രൂപത്തില്‍ മോഹന്‍ലാല്‍ കാണിച്ച ശേഷമാണ് രഞ്ജിനിയാണ് പുറത്തു പോകുന്നതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് രഞ്ജിനിയെ യാത്രയാക്കി. ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് പുറത്ത് പോയതെന്ന് അനൂപും രഞ്ജിനി പുറത്താവേണ്ട ആളല്ലെന്ന് ഷിയാസും വ്യക്തമാക്കി. എല്ലാവര്‍ക്കും ഇതേ അഭിപ്രായമായിരുന്നു.
ഇത് പ്രേക്ഷകരുടെ തീരുമാനമാണെന്നാണ് മോഹന്‍ലാല്‍ രഞ്ജിനിയോടു പറഞ്ഞത്. പല്ല് പൊട്ടിയത് കൊണ്ട് അത് ശരിയാക്കാനായി നില്‍ക്കുകയായിരുന്നെന്നും നന്നായി ഈ വീട്ടില്‍ ആസ്വദിച്ചിട്ടുണ്ടെന്നും ഇത് കളിയാണെന്ന പൂര്‍ണ ബോധ്യമുണ്ടെന്നും രഞ്ജിനി പറഞ്ഞു. ബിഗ് ബോസ് കാണിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഞാന്‍ എന്താണോ അതാണ് ബിഗ് ബോസിലും കണ്ടത്. എന്നെ തന്നെ പഠിക്കണം എന്ന് കരുതിയാണ് ബിഗ് ബോസിലെത്തിയത്. എന്നാല്‍ ഞാനത്ര മോശമല്ലെന്ന് ഇവിടെ വെച്ച് മനസ്സിലായെന്നും രഞ്ജിനി പറഞ്ഞു.
കഴിഞ്ഞ എപ്പിസോഡില്‍ പേള്‍സി ശ്രീനിഷ് പ്രണയവും മോഹന്‍ലാല്‍ ചര്‍ച്ച ചെയ്തു. ശ്രീനിഷിനെ ബാറ്റ്മാന്‍ എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് മോഹന്‍ലാല്‍ കളിയാക്കി. രാത്രി മാത്രം സംസാരിക്കുന്ന ആള്‍ക്കാരായി എല്ലാവരും മാറിയോ എന്ന് പേളിയോട് മോഹന്‍ലാല്‍ ചോദിച്ചു. പേളിയും ശ്രീനിഷും തമ്മിലെന്താണെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇക്കാര്യം വെളിപ്പെടുത്തണമെന്നും അറിയാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിഷിന് മറ്റൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്നും തനിക്ക് പേളിയെയാണ് ഇഷ്ടമെന്ന് ശ്രീനിഷ് തന്നോട് പറഞ്ഞതായും അര്‍ച്ചന വ്യക്തമാക്കി.
പേളി ശ്രീനിഷിനോട് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോ മോഹന്‍ലാല്‍ കാണിച്ച് കൊടുത്തു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളി പറഞ്ഞു. എനിക്ക് ശ്രീനിഷിനെ ഇഷ്ടമാണ്. എന്റെ മമ്മിയോട് ഒന്ന് ലാലേട്ടന്‍ സംസാരിക്കണം. എന്റെ ബാക്കിയുളള ജീവിതം ശ്രീനിഷിന്റെ കൂടെ ചെലഴിക്കണമെന്ന് പേളി പറഞ്ഞു. പേളിയെ തനിക്കും ഇഷ്ടമാണെന്നും തന്റെ ബാക്കിയുളള ജീവിതം പേളിയുടെ കൂടെ ചെലവഴിക്കണെന്ന് ശ്രീനിഷും പറഞ്ഞു. അതേസമയം ബിഗ് ബോസ് ഹൗസില്‍ വെച്ച് മോതിരം മാറ്റണമെന്ന് മറ്റ് മത്സരാര്‍ത്ഥികളും പറഞ്ഞു. എന്നാലിത് കളിയല്ലെന്നും ജീവിതമാണെന്നും നന്നായി ചിന്തിച്ച് തീരുമാനം എടുക്കണമെന്നും സാബു പറഞ്ഞു. എല്ലാവരും പേളിക്കും ശ്രീനിഷിനും ആശംസ നേരുകയും ചെയ്തു.
അതേസമയം രക്ഷിതാക്കളോട് സംസാരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇരുവരും വിവാഹിതരായാല്‍ താനായിരിക്കും കൂടുതല്‍ സന്തോഷവതിയാകുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഇരുവര്‍ക്കും മോഹന്‍ലാലും ആശംസകള്‍ അറിയിച്ചു. രക്ഷിതാക്കളെ ബിഗ് ബോസില്‍ എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കുമെന്നാണ് ഇരുവരുടെയും വിശ്വാസം. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ സമ്മതിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഓണവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികളുടെ വീട്ടില്‍ ബിഗ് ബോസില്‍ നിന്നും നേരത്തെ പുറത്തുപോയ ദീപന്‍ എത്തിയിരുന്നു. മത്സരാര്‍ത്ഥികളുടെ ഓരോരുത്തരുടെയും വീടുകളില്‍ പോയി അവര്‍ക്കുള്ള സമ്മാനങ്ങളുമായാണ് ദീപന്‍ മടങ്ങിയത്. ഇതിനിടെ ശ്രീനിഷിന്റെ വീട്ടിലെത്തിയപ്പോള്‍ ഓണവിശേഷങ്ങളും മകന്റെ വിശേഷങ്ങളും തിരക്കുന്നതിനിടെ ആനവാല്‍ മോതിരത്തിന്റെ കാര്യവും ദീപന്‍ ശ്രീനിഷിന്റെ അമ്മയോടു ചോദിച്ചിരുന്നു. ശ്രീനിഷ് തിരിച്ചു വരുമ്പോള്‍ ഈ മോതിരം ശ്രീനിഷിന്റെ കൈയ്യില്‍ ഉണ്ടോയെന്ന് നോക്കുമെന്നും അമ്മ വ്യക്തമാക്കി. ഇതിലൂടെ പേളി-ശ്രീനിഷ് പ്രണയത്തില്‍ ശ്രീനിഷിന്റെ അമ്മയുടെ നീരസം വ്യക്തമായി.
Ranjini eliminated from biggboss