ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായും കാണണമെന്നും ബോളിവുഡ് നടി കങ്കണയുടെ സഹോദരിയായ രംഗോലി ചന്ദേല്‍. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയാണ് രംഗോലി. കാമുകനായിരുന്നു രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.
‘ഉയരെ എന്ന ചിത്രം എക്കാലത്തെയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്ബോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല. ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു’ എന്നുമാണ് രംഗോലി ട്വീറ്റ് ചെയ്തത്.
കങ്കണ പ്രശസ്തയായതിന് ശേഷം രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. 57 ശസ്ത്രക്രിയകള്‍ക്കായിരുന്നു ആസിഡ് ആക്രമണത്തിന് ശേഷം ഇവര്‍ വിധേയയായത്. സംഭവത്തിന് ശേഷം ഇവരുടെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...