Malayalam Breaking News
മോഹൻലാലിൻറെ രണ്ടാമൂഴം വീണ്ടും വിവാദത്തിലേക്ക് – ബി ആർ ഷെട്ടി നിർമാണത്തിൽ നിന്നും പിന്മാറി ???
മോഹൻലാലിൻറെ രണ്ടാമൂഴം വീണ്ടും വിവാദത്തിലേക്ക് – ബി ആർ ഷെട്ടി നിർമാണത്തിൽ നിന്നും പിന്മാറി ???
By
കുറച്ച് നൽകുകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞ സിനിമയാണ് രണ്ടാമൂഴം. തിരക്കഥയുടെ അവകാശവും സിനിമയെടുക്കാനുള്ള കാലതാമസവും സംബന്ധിച്ച് എം ടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള പ്രശനം കോടതി കയറുകയും ചെയ്തു.
അതിനിടെ മമ്മൂട്ടിയുടെ മാമാങ്കം വിവാദമാകുകയും സംവിധായകനും നിർമാതാവും തമ്മിലുള്ള പ്രശനങ്ങൾ മലയാള സിനിമക്ക് വലിയ നാണക്കേടുണ്ടാക്കുകയും ദേശിയ ശ്രദ്ധ നേടുകയും ചെയ്തതോടെ രണ്ടാമൂഴം ചർച്ചകളിൽ നിന്നും മാറി നിന്നു. എന്നാൽ വീണ്ടും രണ്ടാമൂഴം വാർത്തകളിൽ നിറയുകയാണ്.
മോഹൻലാലിനെ നായകനാക്കി ചെയ്യുമെന്ന് പ്രഖ്യാപിച്ച ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയതായി വാര്‍ത്ത. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പമുള്ള ചിത്രം സഹിതമാണ് ജോമോന്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്ടില്‍ നിന്ന് പിന്മാറിയെന്നും എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നും ജോമോന്‍ പറയുന്നു.
എന്തായാലും മലയാള സിനിമയിൽ ഈ വർഷവും ഇത്തരം വിവാദങ്ങൾ ചൂടേറ്റുമെന്നുറപ്പായി. അണിയറകഥകളിൽ ഒന്നും വ്യക്തത ഇല്ലത്തതിനാൽ അഭ്യൂഹങ്ങളും ഇത്തരം ചിത്രങ്ങളെ പറ്റി ശക്തമായി പ്രചരിക്കുന്നുണ്ട്.
randamoozham will happen without producer b r shetty
