ലോഹിതദാസിൻ്റെ അവസാന സിനിമയായ നിവേദ്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ച് രമേഷ് പിഷാരടി
ഏഷ്യാനെറ്റിലെ ‘ സിനിമാ ഡയറി ‘ എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം ‘നിവേദ്യം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി . ലഞ്ച് ബ്രെക്കിന് എത്താനാണ് ലോഹിതദാസ് സർ പറഞ്ഞത് .ബ്ലോക്ക് ഉൾപ്പടെയുള്ള പതിവ് കാരണങ്ങൾ കൊണ്ട് ലൊക്കേഷനിൽ എത്താൻ വൈകി . സിനിമ ചിത്രീകരണത്തിനിടവേളകളിൽ മാത്രമേ ഇനി ചെന്ന കാര്യം നടക്കു.
അണിയറ പ്രവർത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷൻ . ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കു എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ ‘സതീഷ് അമരവിള’ ഷർട്ടഴിച്ചു ! ക്ഷേത്രത്തിൽ മൂന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സർ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു . സാഷ്ടാംഗം നമസ്കരിച്ച് പ്രാർത്ഥിച്ചു🙏”ഈശ്വര സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ” എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു “സർ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്,😊സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് “? ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു
“ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങൾ സെറ്റ് ഇട്ടതാണ്”
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...