Connect with us

ഉല്ലാസ് പണം വാരുന്നു;ഗാനഗന്ധർവ്വനിലെ രംഗം പങ്കുവെച്ച് രമേശ് പിഷാരടി!

Movies

ഉല്ലാസ് പണം വാരുന്നു;ഗാനഗന്ധർവ്വനിലെ രംഗം പങ്കുവെച്ച് രമേശ് പിഷാരടി!

ഉല്ലാസ് പണം വാരുന്നു;ഗാനഗന്ധർവ്വനിലെ രംഗം പങ്കുവെച്ച് രമേശ് പിഷാരടി!

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.ചിത്രം എടുക്കാൻ തുടങ്ങിയതുമുതലുള്ള വിശേഷങ്ങൾ രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.നാളുകള്‍ക്ക് ശേഷം വീണ്ടും തനിനാടനായി മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സുരേഷ് കൃഷ്ണ, ദേവന്‍, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കുറച്ച് സീനുകളിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിറഞ്ഞ കൈയ്യടിയാണ് ഇവര്‍ക്കും ലഭിച്ചത്. സിനിമ വിജയകരമായി മുന്നേറുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ രമേഷ് പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായൊരു രംഗം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഉല്ലാസ് പണം വാരുന്നുവെന്ന തലക്കെട്ടോടെയാണ് പിഷാരടി രംഗം ഷെയര്‍ ചെയ്തത്. സാജന്‍ പള്ളുരുത്തിയും ഈ സീനിലുണ്ട്. 15 ലക്ഷവും പിന്‍വലിക്കുന്ന ഉല്ലാസിനോട് തീര്‍ത്തും പിന്‍വലിക്കണോ, ക്ലോസിംഗിന്റെ മുറുക്കുണ്ടെന്നായിരുന്നു സാജന്‍ പറഞ്ഞത്. പുതിയ ചില ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനൊക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നല്ലതെന്നായിരുന്നു ഉല്ലാസിന്‍രെ മറുപടി. സമൂഹ മാധ്യമങ്ങളിലൂടെ ഈ രംഗം വൈറലായി മാറിയിരുന്നു.

ramesh pisharodi’s facebook post about ganagandharvan movie

Continue Reading
You may also like...

More in Movies

Trending

Recent

To Top