Movies
നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്;നയൻതാര പറയുന്നു…
നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്;നയൻതാര പറയുന്നു…
By
തെന്നിന്ത്യയിലെ താരനിശയിൽ തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര.മലയാളത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് ചുവടുവെച്ച താരം പിന്നീട് മറ്റു ഭാഷകളിൽ വളരെ പെട്ടന്ന് സ്ഥാനമുറപ്പിച്ചു.തമിഴിലെ ഒട്ടുമിക്ക നടന്മാർക്കൊപ്പവും അഭിനയിച്ച് മികവ് തെളിയിച്ചു.തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം താരം സജീവമാണ്.വലിയ ആരാധകനിരതന്നെയുണ്ട് നയൻതാരയ്ക്ക്.ഒരുപാട് അഭിമുഖങ്ങൾക്കൊന്നും പിടികൊടുക്കാത്ത നയൻതാര ഇപ്പോൾ 10 വർഷത്തിന് ശേഷമാണ് ഒരു മാഗസിനുവേണ്ടി അഭിമുഖത്തിനെത്തുന്നത്.മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍താരങ്ങള്‍ നയന്‍താരയും ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ആണ്.ഇതിന്റെ കുറേ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ചിത്രത്തിൽ വ്യസ്തമായൊരു മേക്കോവറിലാണ് നയൻതാരയുള്ളത്.
തന്റെ സിനിമകളേക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ് താരം അഭിമുഖത്തില്‍ മനസ് തുറന്നത്.
“ഞാന്‍ പ്രധാന കഥാപാത്രമാകുന്ന സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്.ജയത്തില്‍ മതിമറക്കുകയോ അതില്‍ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല ഞാന്‍, നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നത്”-നയന്‍താര പറയുന്നു.
”എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും പുരുഷന്മാര്‍ക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഞാന്‍ പറയുന്നതും കേള്‍ക്കണം”.
”ഇതാകും ഒരുപക്ഷേ പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ നല്‍കുന്ന അഭിമുഖം. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാകില്ല, പിന്നെ പല തവണയും മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചിട്ടുണ്ട്, വളച്ചൊടിച്ചിട്ടുണ്ട്. അതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. എന്റെ ജോലി അഭിനയമാണ്..ബാക്കി സിനിമ സംസാരിക്കട്ടെ” എന്നും നയൻതാര പറയുന്നു.
ഏറ്റവും പുതിയതായി നയൻതാര വേഷമിട്ട് പുറത്തിറങ്ങിയ ചിത്രമാണ് സെയ്‌റ നരസിംഹ റെഡ്ഡി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയാണ്നാ യകാന്തയെത്തുന്നത്. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയ്യുടെ ബിഗില്‍ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.
nayanthara interview in vogue india