Actor
‘തിരയും തീരവും താരവും’; മെഗാസ്റ്റാറിനൊപ്പമുള്ള സെല്‍ഫിയുമായി രമേഷ് പിഷാരടി
‘തിരയും തീരവും താരവും’; മെഗാസ്റ്റാറിനൊപ്പമുള്ള സെല്‍ഫിയുമായി രമേഷ് പിഷാരടി
Published on
മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള സെല്‍ഫിയുമായി രമേഷ് പിഷാരടി. ‘തിരയും തീരവും താരവും’ എന്നാണ് ചിത്രത്തിന് രമേഷ് പിഷാരടി നൽകിയ ക്യാപ്ഷൻ.പതിവുപോലെ പിഷാരടിയുടെ ക്യാപ്ഷനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ ചിത്രത്തിനു താഴെ കാണാം
രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹമേ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഷൂട്ടിംഗുമായി ബന്ധപ്പെട്ടല്ലാത്ത മമ്മൂട്ടിയുടെ മിക്ക യാത്രകളിലും പലപ്പോഴും പിഷാരടിയും കൂടെയുണ്ടാവാറുണ്ട്. ‘ഗാനഗന്ധർവ്വൻ’ എന്ന രമേഷ് പിഷാരടി ചിത്രത്തിൽ നായകനായി എത്തിയതും മമ്മൂട്ടിയായിരുന്നു.
Continue Reading
You may also like...
Related Topics:Mammootty, Ramesh Pisharody
