Connect with us

മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

Actor

മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശബരിമല സന്നിധാനത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് നടന്‍. മകനോടൊപ്പമാണ് നടന്‍ ശബരിമല ക്ഷേത്ര സന്നിധിയിലെത്തിയത്. ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമംയ, പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടി മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളി താരം രംഗത്തെത്തിയിരുന്നു. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ‘എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല..

പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’ എന്നും പിഷാരടി കുറിച്ചു. കൈപ്പത്തി ചിഹ്നമുള്ള കൊടിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീര്‍ത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതേസമയം എല്‍ഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുമില്ല.

Continue Reading
You may also like...

More in Actor

Trending

Recent

To Top