Malayalam
കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?; ഇത് കേട്ടപ്പോ എൻറെ കാറ്റുപോയി; പിഷാരടി പറയുന്നു !
കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?; ഇത് കേട്ടപ്പോ എൻറെ കാറ്റുപോയി; പിഷാരടി പറയുന്നു !
By
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ .പഞ്ചവര്ണ തത്തക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് . എന്നാൽ മലയാളികളുടെ പ്രിയ കലാകാരൻ രമേശ് പിഷാരടിയുടെ ജീവിതയാത്ര തന്റെ രണ്ടാം സിനിമയിൽ , സംവിധാനം ചെയ്‌യുന്ന രണ്ടാം സിനിമയിൽ എത്തി നിൽകുമ്പോൾ കൂടുതൽ അഭിമാനമാണ് .
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മമ്മുക്കയെ കുറിച്ചും പറയുകയാണ്മ രമേശ്മ്മു പിഷാരടി.ക്കയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും സിനിമകണ്ടാണ് ഞാന്‍ വളര്‍ന്നത്. സിനിമയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത് അവരുടെ രസകരമായ സിനിമകളായിരുന്നു. പഞ്ചവര്‍ണത്തത്തയിലൂടെ സംവിധായകനായി തുടക്കമിട്ട നാള്‍മുതല്‍ മലയാളസിനിമയിലെ വിസ്മയതാരം മമ്മുക്കയെ നായകനാക്കി ഒരു സിനിമ സംവിധാനംചെയ്യുക എന്നത് വലിയ മോഹമായി. അതിന്റെ ഭാഗമായി ഏറെ ശ്രമിച്ചു. അങ്ങനെ കിട്ടിയ സൗഭാഗ്യമാണിത്. മമ്മുക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോള്‍ ഒന്ന് നേരില്‍ക്കാണാന്‍ പറ്റുമോ എന്ന് വിളിച്ചുചോദിച്ചു.”നാളെ കോഴിക്കോട്ടേക്കൊരു കാര്‍ യാത്രയുണ്ട്. വന്നാല്‍ ഇടപ്പള്ളിയില്‍വെച്ച് കാറില്‍ കയറാം, വന്നകാര്യം പറഞ്ഞ് കൊടുങ്ങല്ലൂരില്‍ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ…” -മമ്മൂട്ടി പറഞ്ഞു. പിറ്റേന്ന് രാവിലെ പറഞ്ഞതുപോലെ ഇടപ്പള്ളിയില്‍വെച്ച് ഞാന്‍ മമ്മുക്കയുടെ കാറില്‍ക്കയറി. കുറച്ചുദൂരം യാത്രപോയപ്പോള്‍ ”എന്താ കാര്യം” -മമ്മുക്കയുടെ ചോദ്യം.
”ഒരു കഥ പറയാന്‍ വന്നതാ…”
”കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?”
മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി.”തന്റെ വണ്ടി തിരിച്ചുപോകാന്‍ പറ. നമുക്ക് കോഴിക്കോടുവരെ പോകാം.” -മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു. കോഴിക്കോട് എത്താറായപ്പോള്‍ മമ്മുക്ക ചോദിച്ചു.
”എന്താ, കഥ പറ…?”
നാലുവരി മാത്രമുള്ള ചിത്രത്തിന്റെ മൂലകഥ ഞാന്‍ പറഞ്ഞു. ഇത് ഇഷ്ടമായാല്‍ തിരക്കഥയെഴുതി ഞാന്‍ വരാം…മമ്മുക്കയ്ക്ക് കഥ ഇഷ്ടമായി. ഞങ്ങള്‍ പലവട്ടം ചര്‍ച്ചചെയ്ത് കഥ വികസിപ്പിച്ചെഴുതി. അങ്ങനെയാണ് ഈ പ്രോജക്‌ട് തുടങ്ങുന്നത്.
സംവിധാനത്തില്‍ തുടക്കക്കാരനെന്നനിലയില്‍ അത് വലിയ അനുഭവമായിരുന്നു. നമ്മുടെ പ്രിയതാരങ്ങള്‍ ഇത്രയും കാലം ഇവിടെ തിളങ്ങിനില്‍ക്കുന്നതിന്റെ രഹസ്യം പിടികിട്ടി. കാരണം വലിയ പാഷനോടെയും ആവേശത്തോടെയുമാണ് ഓരോ സിനിമയെയും അവര്‍ സമീപിക്കുന്നത്.
ഗാനഗന്ധര്‍വന്‍ എന്നാണ് സിനിമയ്ക്ക് പേരെങ്കിലും മലയാളികളുടെ ഗാനഗന്ധര്‍വനുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അദ്ദേഹത്തെ സ്‌കൂളില്‍ പഠിക്കുന്ന മകളുടെ കൂട്ടുകാര്‍ കളിയാക്കിവിളിക്കുന്ന പേരാണ് ഗാനഗന്ധര്‍വന്‍. സ്ഥിരം ഗാനട്രൂപ്പുകളില്‍ പാടി ഒതുങ്ങിപ്പോകുന്ന സാധാരണക്കാരനായ പാട്ടുകാരന്റെ പ്രതിനിധിയാണ് ഉല്ലാസ്.
ഇത്രയും സാധാരണക്കാരനായ കഥാപാത്രത്തെ മമ്മൂട്ടി അടുത്തൊന്നും അവതരിപ്പിച്ചിട്ടില്ല. അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന് വിഷയം. വെറും കോമഡിയില്‍ മാത്രം ഒതുങ്ങിപ്പോകാത്ത രസകരമായ എന്റര്‍ടെയ്നറായിരിക്കും ഈ ചിത്രം. എന്നെ ഉത്സവപ്പറമ്ബില്‍ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുമ്ബോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പൊട്ടിച്ചിരിയാണ്. എന്നാല്‍, ഒരു സിനിമ ഒരുക്കുമ്ബോള്‍ അതില്‍ ചിരി മാത്രം നിറയ്ക്കാന്‍ കഴിയില്ല. നല്ല കഥയും കഥാപാത്രങ്ങളും തമാശയും ഹൃദയസ്പര്‍ശിയായ അഭിനയമുഹൂര്‍ത്തങ്ങളും വേണം. അതെല്ലാം ചേരുംപടി ചേര്‍ന്ന എന്റര്‍ടെയ്നറായിരിക്കും ഗാനഗന്ധര്‍വന്‍, അത്രമാത്രമേ ഉറപ്പുപറയാന്‍ കഴിയൂ.
ഒരിക്കല്‍ രണ്‍ജി പണിക്കരെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ”എന്തുകൊണ്ടാണ് താങ്കളുടെ പടത്തില്‍ പാട്ടില്ലാതെ പോയതെന്ന്.” ചിത്രത്തിന്റെ കൃത്യമായ ഇടവേളകളില്‍ കൈയടി കിട്ടുന്നുണ്ടല്ലോ… എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുന്ന മമ്മൂട്ടി ചിത്രമായിരിക്കുമിത്.
സരോവരം, രാക്കുയിലിന്‍ രാഗസദസ്സില്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി ഗായകനായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ഗാനമേള ഗായകനായെത്തുന്നത് ഇതാദ്യമാണ്. 26 വര്‍ഷമായി ഗായകനായി ട്രൂപ്പില്‍ ജീവിക്കുന്ന ഉല്ലാസ്, ഗായകസംഘത്തില്‍ തന്നെ നാലാമനാണ്. ഈ ചിത്രത്തിലെ പല സന്ദര്‍ഭങ്ങളും നിങ്ങള്‍ക്കറിയുന്നവരുമായി കണക്‌ട് ചെയ്യാന്‍ നന്നായി കഴിയും. കാരണം അനുഭവങ്ങളുടെ കരുത്തുള്ള കഥാപാത്രമാണിത്. ഈ സിനിമയുടെ സെറ്റില്‍നിന്ന് ആര്‍ക്കുമറിയാത്ത സംഗീതപ്രേമിയായ മമ്മൂട്ടിയെ ഞാന്‍ അടുത്തറിഞ്ഞു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ലക്ഷത്തോളം പാട്ടുകള്‍ ശേഖരിച്ച ബ്ലൂടൂത്ത് സ്പീക്കര്‍ ഉണ്ട്. അതിലെ മിക്കപാട്ടിന്റെ വരിയും പാടിയ ഗായകരെയും സിനിമയുടെയും അത് ഇറങ്ങിയ വര്‍ഷത്തെയും കുറിച്ചുള്ള കാര്യങ്ങള്‍ മമ്മൂട്ടിയ്ക്ക് ബൈഹാര്‍ട്ടാണ്.
ഷൂട്ടിങ് തുടങ്ങി ഓരോ സീന്‍ വിവരിക്കുമ്ബോഴും മമ്മുക്ക അഭിനയിച്ച പടങ്ങളുടെ സീന്‍ ഞാന്‍ ഓര്‍മിപ്പിക്കും. അനുബന്ധത്തിലെ ആ സീന്‍പോലെ എന്നൊക്കെ… അപ്പോള്‍ മമ്മുക്ക പറയും ഞാന്‍ അഭിനയിച്ചുകഴിഞ്ഞ സിനിമകളാണ് നീ എനിക്ക് റഫറന്‍സായി തരുന്നത്. എന്നാല്‍, ഞാന്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. അഭിനയത്തില്‍ അത്രയും പുതുമതേടുന്ന ഒരു കലാകാരനെയാണ് ഞാന്‍ അവിടെ കണ്ടത്. ഞാന്‍ ഏഴും മൂന്നും പത്ത് എന്ന് പറയുമ്ബോള്‍ മമ്മുക്ക അഞ്ചും അഞ്ചും പത്തെന്നകാര്യം എനിക്ക് കാണിച്ചുതരും അതായിരുന്നു രസം.
സംവിധായകനാകാനുള്ള വിദ്യ അഭിനയിച്ച സിനിമയുടെ സെറ്റില്‍നിന്നും സ്റ്റേജ് പരിപാടിയുടെ സംഘാടനത്തില്‍നിന്നും കിട്ടിയതാണ്. മാത്രമല്ല സിനിമകണ്ട് പഠിച്ച കുറെ കാര്യങ്ങള്‍ മനസ്സിലുണ്ട്. ഇഷ്ടപ്പെട്ട സിനിമകള്‍ അഞ്ചും പത്തും പ്രാവശ്യമാണ് ഞാന്‍ കണ്ടിരുന്നത്. അപ്പോള്‍ ആ സിനിമയുടെ നല്ല കാര്യങ്ങള്‍ മനസ്സില്‍ പതിയും അതെങ്ങനെയായിരിക്കും എന്നതുവരെ. മിമിക്രിക്കാലം മുതല്‍ ഒരു സ്‌കിറ്റ് ഒരുക്കുമ്ബോള്‍ അത് എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്നരീതിയില്‍ തയ്യാറാക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ആ രീതി സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ ഇരുന്നപ്പോഴും ഗുണമായി.
ഞാന്‍ ഏഷ്യാനെറ്റ് പ്ലസില്‍ ബ്ലഫ് മാസ്റ്റര്‍ എന്ന പരിപാടി അവതരിപ്പിച്ചപ്പോള്‍ ഹരി അതിന്റെ പ്രൊഡ്യൂസറായിരുന്നു. സിനിമാസംവിധാനത്തിന് മുന്നോടിയായി ഞങ്ങള്‍ പുഞ്ചിരിക്കൂ പരസ്പരം എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു അതിന്റെ അവതാരകന്‍. ഒരു സിനിമ ഒരുക്കാന്‍ ആറുമാസത്തോളം അതിന്റെ പിറകില്‍ ഓടണം, ചാനല്‍ പരിപാടിയും മറ്റ് സ്റ്റേജ് പരിപാടിയുടെയും തിരക്കില്‍ സിനിമയ്ക്കുവേണ്ടി മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സമയമുണ്ടാക്കിയാണ് പഞ്ചവര്‍ണത്തത്ത എന്ന ഫിലിം ചെയ്തത്. അതിനുശേഷം ഏറെ ഹോം വര്‍ക്ക് ചെയ്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍. അതിന്റെ ഗുണം സിനിമയിലുണ്ടാകും.
ധര്‍മന്‍ ഹാപ്പിയാണ്. ചാനലിലായാലും സിനിമയിലായാലും അവനെ നന്നായി ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. അത് അവനറിയാം. ധര്‍മന്‍ സിനിമയില്‍ നടനായി കുതിക്കുകയാണെന്ന് പറഞ്ഞ് പലരും എന്നെ ചൊടിപ്പിക്കാറുണ്ട്. ഞാന്‍ സംവിധായകനായപ്പോള്‍ അവന്‍ നിര്‍മാതാവായി. ഈ ചിത്രത്തിലൂടെ ഞാനും നിര്‍മാതാവായി. അങ്ങനെ രണ്ടുപേരും തമ്മില്‍ ചെറിയ ഓട്ടമത്സരം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആ മേഖലയില്‍ ജോലിചെയ്യുന്ന ഒരുപാടുപേര്‍ എന്നെ വിളിച്ചു. സിനിമയുടെ പരസ്യമാകുന്ന വലിയ ഹോള്‍ഡിങ്ങുകള്‍ക്ക് ഞങ്ങള്‍ എതിരല്ല. അതുണ്ടാക്കുന്ന പ്ലാസ്റ്റിക്കിനെതിരേയാണ് ഞങ്ങള്‍ സംസാരിച്ചത്. ഹോള്‍ഡിങ്ങിനെ ആശ്രയിക്കാതെ ചെറുതും വലുതുമായ ചിത്രങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല.
ramesh pisharadi talk about ganagantharvan movie
