Connect with us

ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രാംചരണും ഉപാസനയും

Actor

ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രാംചരണും ഉപാസനയും

ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രാംചരണും ഉപാസനയും

തെന്നിന്ത്യയില്‍ നിരഴധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രാം ചരണിന്റേയും ഉപാസനയുടേയും മകള്‍ ക്ലിന്‍ കാരയുടെ ഒന്നാം പിറന്നാളാണ് ഇന്ന്.

ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഉപാസന പങ്കുവച്ച വിഡിയോ ആണ് വൈറലായി മാറുന്നത്. ക്ലിന്‍ കാരയുടെ ജനന വിഡിയോ ആണ് താരപത്‌നി പുറത്തുവിട്ടിരിക്കുന്നത്.

എന്റെ പ്രിയപ്പെട്ട ക്ലിന്‍ കാര കോണ്ടിലേലയ്ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. നീ ഞങ്ങളെ പൂര്‍ണയാക്കി. ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി. എന്ന അടിക്കുറിപ്പിലാണ് വിഡിയോ. താന്‍ ഈ വിഡിയോ ഒരുപാട് തവണ കണ്ടെന്നും ഉപാസന കുറിച്ചു.

പ്രസവത്തിനായി ഉപാസനയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോകുന്നതു മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്. ക്ലിന്‍ കാരയെ കയ്യിലെടുത്ത് വരുന്ന റാം ചരണിനെ കുടുംബം ഒന്നടങ്കം സന്തോഷത്തോടെ വരവേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

മനോഹരമായ വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ക്ലിന്‍ കാരയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുകള്‍ ചെയ്യുന്നത്. 2023ലാണ് രാം ചരണ്‍-ഉപാസന കാമനേനി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര കോണ്ടിലേല എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ചതിന് ശേഷം സ്വന്തം വീട്ടിലാണ് ഉപാസന താമസിച്ചിരുന്നത്.

പ്രസവാനന്തരം തനിക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടായെന്നും അതിനെ മറികടക്കാന്‍ സഹായിച്ചത് ഭര്‍ത്താവ് രാം ചരണിന്റെ സാന്നിധ്യമായിരുന്നുവെന്നും ഉപാസന ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും തനിക്കും മകള്‍ക്കുമൊപ്പം താമസിമാക്കാന്‍ തയ്യാറായി. ഈ പരിഗണനയിലൂടെ ഒരു തെറാപ്പിസ്റ്റിന് നല്‍കാവുന്ന എല്ലാ സഹായങ്ങളും നല്‍കിയെന്നും ഉപാസന പറഞ്ഞിരുന്നു.

More in Actor

Trending

Recent

To Top