Malayalam Breaking News
രംഭ മൂന്നാമതും അമ്മയായി! പുതിയ അതിഥി വന്ന സന്തോഷത്തില്‍ ലാന്യയും സാഷയും
രംഭ മൂന്നാമതും അമ്മയായി! പുതിയ അതിഥി വന്ന സന്തോഷത്തില്‍ ലാന്യയും സാഷയും
രംഭ മൂന്നാമതും അമ്മയായി! പുതിയ അതിഥി വന്ന സന്തോഷത്തില്‍ ലാന്യയും സാഷയും
മലയാളികളുടെ പ്രിയതാരം രംഭ മൂന്നാമതും അമ്മയായിരിക്കുകയാണ്. രംഭയുടെ ഭര്‍ത്താവ് ഇന്ദ്രന്‍ പദ്മനാഭനാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ടൊറണ്ടോയിലെ മൗണ്ട് സിനായി ആശുപത്രിയില്‍ വെച്ചായിരുന്നു രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രംഭയ്ക്കും ഇന്ദ്രനുമായി ഒരു ആണ്‍കുഞ്ഞാന് പിറന്നത്. ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞനുജന്‍ വന്നതിന്റെ സന്തോഷത്തിലാണ് ലാന്യയും സാഷയും. ലാന്യയും സാഷയുമാണ് രംഭവയുടെ മൂത്ത പെണ്‍മക്കള്‍.
നേരത്തെ രംഭയുടെ സീമന്ത ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രംഭയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ നേരത്തെ രംഭ ആരാധകര്‍ക്കായി പങ്കുവെച്ചിരിന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടെയും ഉന്നമനത്തിനായി 240ാം ദിവസം (7 മാസം) നടത്തുന്ന ചടങ്ങാണ് ബേബി ഷവര്‍. ചില സ്ഥലങ്ങളില്‍ സീമന്തം, വളകാപ്പ് എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ചടങ്ങില്‍ ഏറെ സന്തോഷവതിയായി രംഭ നൃത്തം വെയ്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളി അല്ലെങ്കില്‍ കൂടിയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രംഭ. മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെങ്കിലും വിവാദ കോളങ്ങളില്‍ സ്ഥിരം ഇടംപിടിക്കുന്ന നടി കൂടിയായിരുന്നു രംഭ. ബിനിനസ്സുകാരനായ ഇന്ദ്രന്‍ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രംഭ.
വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ രംഭ കാനഡയിലും ചെന്നൈയിലുമായി കുടുംബ ജീവിതം ആസ്വദിക്കുന്നതിനിടെ രംഭ വിവാഹ മോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹ മോചനത്തിനായി രംഭ കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നു… ഈ ഗോസിപ്പുകള്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് രംഭയുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം.
Rambha blessed with a baby boy
