Actress
വിജയെ കാണാൻ വീട്ടിലേയ്ക്കെത്തി രംഭയും കുടുംബവും; വൈറലായി ചിത്രങ്ങൾ
വിജയെ കാണാൻ വീട്ടിലേയ്ക്കെത്തി രംഭയും കുടുംബവും; വൈറലായി ചിത്രങ്ങൾ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. അതേവർഷം തന്നെ നടി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
വിനീത് നായകനായ സർഗത്തിലെ തങ്കമണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്. മലയാളത്തിൽ ആകെ 8 സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമാണ് രംഭയെ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റേ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് നടി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിർക്കൊപ്പമാണ് താരം വിജയുടെ വസതിയിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് രംഭയും കുടുംബവും വിജയ്‍യുടെ വീട്ടിലെത്തിയത്. ഏറെ നേരം പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്ത ശേഷമാണ് രംഭ വിജയുടെ വിട്ടിൽ നിന്നും മടങ്ങിയത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു രംഭ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നെന്നാണ് രംഭ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരുന്നത്. ബിഗ്സ്ക്രീനിൻ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്‌യും രംഭയും.
വിജയും രംഭയും ജോഡികളായി എത്തിയിരുന്ന മിൻസാര കണ്ണ’, ‘നിനൈതെൻ വന്തൈ’, ‘എൻടെൻട്രും കാതൽ’ തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലുടെ രംഭ മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ വീണ്ടും വിനീതിന്റെ നായികയായി എത്തി.
പിന്നീട് തെന്നിന്ത്യൻ സൂപ്പർ നടിയായി വളർന്ന രംഭ ഇടയ്ക്കിടെ മലയാളത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ നായകയായി കൊച്ചി രാജാവ് എന്ന സിനിമയിലൂടെ രംഭ മലയാളത്തിൽ ശക്തമായ വേഷം ചെയ്തിരുന്നു. അതിന് മുമ്പ് ക്രോണിക്ക് ബാച്ചിലർ എന്ന സിദ്ധിഖ് ലാൽ സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രംഭ എത്തിയിരുന്നു.
സിദ്ധാർഥ, മയിലാട്ടം, പായുംപുലി, കബഡി കബഡി, ഫിലിംസ്റ്റാർ എന്നീചിത്രങ്ങളാണ് രംഭയുടെ മറ്റ് പ്രധാന മലയാള ചിത്രങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, എന്നീ ഭാഷകളിലെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് രംഭ സിനിമ ഇൻഡസ്ട്രയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു.
