News
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ അങ്ങനെ ചെയ്തത്; വിവാദ വീഡിയോയ്ക്ക് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ അങ്ങനെ ചെയ്തത്; വിവാദ വീഡിയോയ്ക്ക് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡില്‍ ഏറെ സ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നടി അന്‍ഷു റെഡ്ഡിയുടെ കാല്‍വിരലുകളില്‍ ചുംബിക്കുകയും കടിയിക്കുകയും ചെയ്യുന്ന ഒരു വീഡിയോ രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് പോസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തെന്നിന്ത്യന്‍ നടി അപ്സര റാണിയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. പുള്ളിപ്പുലിയുടെ മുദ്രയുള്ള ബിക്കിനി സെറ്റ് ധരിച്ച നടി അപ്സര റാണിക്കൊപ്പം രാം ഗോപാല്‍ വര്‍മ്മ അടുത്ത് നില്ക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്.
ഞാനും അപ്സര റാണിയും പ്രസാദ് മള്‍ട്ടിപ്ലക്സ് സ്ക്രീന്‍ 5ല്‍ അപകടകരമായ 8.45 എഎം ഷോ കാണാനുള്ള യാത്രയിലാണ് എന്നാണ് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.
വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ ആഷു റെഡ്ഡിയുടെ പാദങ്ങളില്‍ ചുംബിക്കുക മാത്രമല്ല, അവരുടെ അനുവാദത്തോടെ അവരുടെ കാല്‍വിരലുകളില്‍ കടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇനായ സുല്ത്താനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്ത വീഡിയോ ഏറെ വിവാദമായിരുന്നു. രംഗീല ഗാനത്തില്‍ ഇനായയ്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സ്വന്തം അക്കൌണ്ടില്‍ പങ്കിട്ട രാം ഗോപാല്‍ വര്‍മ്മ, അത് വിവാദമായപ്പോള്‍ വീഡിയില് താന്‍ അല്ലെന്ന് പറഞ്ഞിരുന്നു.
