News
പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നടിയുടെ ശരീരത്തിലേക്ക് മദ്യം ഒഴിച്ച് രാം ഗോപാല്‍ വര്‍മ്മ, വിവാദമായി നൈറ്റ് പാര്‍ട്ടി
പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നടിയുടെ ശരീരത്തിലേക്ക് മദ്യം ഒഴിച്ച് രാം ഗോപാല്‍ വര്‍മ്മ, വിവാദമായി നൈറ്റ് പാര്‍ട്ടി
ബോളിവുഡിന് സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സംവിധായകന്റെ പുതുവത്സര ആഘോഷ ചിത്രങ്ങള്‍ വിവാദമാകുകയാണ്. ഒരു പെണ്‍കുട്ടിക്കൊപ്പം ക്ലബ്ബില്‍ പാര്‍ട്ടി ആഘോഷിക്കുന്ന ചിത്രങ്ങളാണ് വിവാദമായത്. പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആര്‍ജിവി എക്സില്‍ പങ്കുവച്ചിരുന്നു.
ഒരു വീഡിയോയില്‍ തന്റെ കൈയ്യിലിരുന്ന ഗ്ലാസിലെ വെള്ളം പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്ന ആര്‍ജിവിയെ കാണാം. മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സംവിധായകന് മദ്യമാണ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുന്നത് എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ന്യൂ ഇയര്‍ പാര്‍ട്ടി. എന്നാല്‍ പെണ്‍കുട്ടി ആരാണെന്ന് ആര്‍ജിവി വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ആരാണ് ഈ പെണ്‍കുട്ടി എന്ന സംശയങ്ങളും ഉയരുന്നുണ്ട്. ആര്‍ജിവിയുടെ അടുത്ത ചിത്രത്തിലെ നായികയായി ഈ പെണ്‍കുട്ടിയെ കാണാമെന്നുള്ള കമന്റുകളും എത്തുന്നുണ്ട്.
പിന്നാലെ ഈ കുട്ടി ആരാണെന്ന് വെളിപ്പെടുത്തി ആര്‍ജിവി എത്തി. നടിയും മോഡലുമായ സിരി സ്റ്റാസി ആണ് ആ പെണ്‍കുട്ടി. രാം ഗോപാല്‍ വര്‍മയുടെ കടുത്ത ആരാധികയാണ് സിരി. നടിക്കൊപ്പമുള്ള രാം ഗോപാല്‍ വര്‍മയുടെ യൂട്യൂബ് അഭിമുഖങ്ങള്‍ വൈറലായിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തെലുങ്കിലെ മുന്‍നിര നടിയായ ആശുവിനൊപ്പമുള്ള ഒരു വീഡിയോ വൈറലായിരുന്നു. വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല് തിരുമ്മുന്നതും വിരലുകളില്‍ ചുംമ്പിക്കുന്നതും കാണാമായിരുന്നു. നടി സോഫയിലും രാം ഗോപാല്‍ വര്‍മ്മ നിലത്തുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്ത് അദ്ദേഹം നടിയുടെ കാല് മസാജ് ചെയ്ത് കൊടുക്കുന്നുണ്ട്. ഇതും വലിയ വിവാദമായി മാറിയിരുന്നു.
