Malayalam
‘പ്രാണപ്രതിഷ്ഠാ ദിനം മുതല്‍ രാംലല്ലയെ നേരിട്ട് കാണാനായി ഞാന്‍ കൊതിക്കുകയായിരുന്നു, ആ കണ്ണുകള്‍ക്ക് ജീവനുള്ളതു പോലെ; അയോദ്ധ്യാ രാമക്ഷേത്ര ദര്‍ശനം നടത്തി രക്ഷിത് ഷെട്ടി
‘പ്രാണപ്രതിഷ്ഠാ ദിനം മുതല്‍ രാംലല്ലയെ നേരിട്ട് കാണാനായി ഞാന്‍ കൊതിക്കുകയായിരുന്നു, ആ കണ്ണുകള്‍ക്ക് ജീവനുള്ളതു പോലെ; അയോദ്ധ്യാ രാമക്ഷേത്ര ദര്‍ശനം നടത്തി രക്ഷിത് ഷെട്ടി
നിരവധി ആരാധകരുള്ള താരമാണ് കന്നട നടന് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്. സഹോദരന്മാര്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ദിവസമാണ് താരം രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ രാംലല്ലയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് രക്ഷിത്.
‘പ്രാണപ്രതിഷ്ഠാ ദിനം മുതല്‍ രാംലല്ലയെ നേരിട്ട് കാണാനായി ഞാന്‍ കൊതിക്കുകയാണ്. രാംലല്ലയുടെ കണ്ണുകള്‍ക്ക് ജീവനുണ്ടെന്ന് എനിക്ക് തോന്നി, അതറിയാനായി ഞാന്‍ സൂം ചെയ്ത് കുറേ ചിത്രങ്ങള്‍ എടുത്തു. ചിലപ്പോള്‍ എനിക്ക് തോന്നിയതാകാമെന്ന് ഞാന്‍ കരുതി. വിഗ്രഹത്തിലുള്ള ഒരു മായ തന്നെയാണ് ഇത്. ഈ പ്രതീതി ലഭിക്കാനായി ശില്‍പ്പി കണ്ണിന്റെ വെളുത്ത ഭാഗം പ്രത്യേക രീതിയില്‍ തയ്യാറാക്കിയിട്ടെണ്ടന്നാണ് ചിത്രങ്ങള്‍ കൂടുതല്‍ സൂം ചെയ്ത ഞാന്‍ മനസ്സിലാക്കിയത്.
ഇന്നെനിക്ക് രാംലല്ലയെ ദൂരെ നിന്ന് കാണാന്‍ സാധിച്ചു, ഏകദേശം അരമണിക്കൂറോളം എനിക്ക് ഭഗവാന്റെ മുമ്പില്‍ ഇരുന്ന് ആരാധിക്കാനുള്ള അവസരവും ലഭിച്ചു. എന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു വിഗ്രഹാരാധന ആദ്യമായാണ്. പൊതുവെ ശില്‍പ്പികളെ അഭിനന്ദിക്കുന്ന എനിക്ക് ഈ ആരാധന വ്യത്യസ്തമായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം രാമന് ഒരു ദൈവം മാത്രമല്ല, ഒരു കലാരൂപം കൂടിയാണ്.
അരുണ്‍ യോഗിരാജ് എന്ന വ്യക്തിയെ തലമുറകളോളം ഓര്‍ത്തിരിക്കുന്ന ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് രാംലല്ല. അദ്ദേഹത്തിന്റെ ദൈവിക സൃഷ്ടികള്‍ കാണാനിടയായതിനാല്‍, എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചാല്‍ രാംലല്ലയെ നിര്‍മ്മിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഞാന്‍ ചോദിക്കും. ജയ് സിയ റാം, ജയ് ശ്രീ റാം! കൊറോണയുടെ സമയത്ത് 504 പൂര്ണ്ണചന്ദ്രന്മാരെ കാണാനാകുമെന്ന് ഞാന്‍ കണക്കുകൂട്ടി വച്ചിരുന്നു. ആ തീയതി ഞാന്‍ കുറിച്ചുവച്ചിരുന്നു. പിന്നീട് അത് മറന്നുപോയി.
യാദൃശ്ചികമെന്നു പറയട്ടെ, ഈ കൃഷ്ണപക്ഷ ദശമി ദിനത്തിലാണ് ഞാന്‍ പ്രയാഗ് രാജില്‍ ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തിയതും കാശി സന്ദര്‍ശിക്കുന്നതും. ഇപ്പോഴിതാ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചിരിക്കുന്നു. ശ്രീ ഹനുമാന് ഗര്‍ഹി ക്ഷേത്ര ദര്‍ശനവും മനോഹരമായൊരു അനുഭവമായിരുന്നു.
എനിക്ക് ഇത്രനല്ലൊരു സ്വീകരണം തന്നതിന് ട്രസ്റ്റികള്‍ക്ക് നന്ദി. ഇത്രനല്ലൊരു അനുഭവം ഒരുക്കിതന്ന പേജാവര്‍ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥയ്ക്കും മഹേഷ് താക്കൂറിനും നന്ദി. ഈ മനോഹരമായ യാത്രയില്‍ എനിക്കൊപ്പം വന്ന എന്റെ സഹോദരന്മാരായ രഞ്ജിത്ത്, ശ്രീനിഷ്, സന്ദേശ് അന്ന, ദേവി ചരണ്‍ കാവ എന്നിവര്‍ക്കും നന്ദി. ഇതെനിക്ക് വളരെ പ്രിയപ്പെട്ട ഒരു യാത്രയായിരുന്നു. ജയ് ആഞ്ജനേയ ജയ് ശ്രീറാം’ എന്നാണ് അദ്ദേഹം കുറിച്ചത്.
