Connect with us

കാന്താര 2 ൽ രജിനികാന്തും ഭാഗമായേക്കും… സൂചന നൽകി ഋഷഭ് ഷെട്ടി

Uncategorized

കാന്താര 2 ൽ രജിനികാന്തും ഭാഗമായേക്കും… സൂചന നൽകി ഋഷഭ് ഷെട്ടി

കാന്താര 2 ൽ രജിനികാന്തും ഭാഗമായേക്കും… സൂചന നൽകി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷം രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കാന്താര. ഇത് ഒരു ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തിരുന്നു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ഈ കന്നഡ ചിത്രത്തിന്റെ മൊഴിമാറ്റ പകർപ്പുകള്‍ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കാന്താരയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് ഋഷഭ് ഷെട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂട് പകർന്നിരിക്കുകയാണ് സംവിധായകൻ. സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും പ്രാഥമിക ജോലികൾ നടന്നു വരികയാണെന്നും നിരവധി സർപ്രൈസുകൾ ചിത്രത്തിലുണ്ടാകുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്താര 2ൽ നടൻ സൂപ്പർസ്റ്റാർ രജിനികാന്തും ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഋഷഭ് ഷെട്ടി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ കാന്താരയുടെ വിജയത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. ചിത്രത്തിൽ രജിനികാന്തും ഭാഗമായേക്കുമോ എന്ന് നടനോട് ചോദിച്ചിരുന്നു. പുഞ്ചിരിയായിരുന്നു മറുപടി. റിഷഭ് ഷെട്ടിയുടെ ഈ പ്രതികരണം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കാന്താരയുടെ വിജയത്തിന് പിന്നാലെ രജിനിയെ ചെന്നൈയിലെ വീട്ടിലെത്തി ഋഷഭ് സന്ദർശിച്ചിരുന്നു. സിനിമയെ ‘ഇന്ത്യൻ സിനിമയുടെ മാസ്റ്റർപീസ്’ എന്ന് രജനികാന്തും വിശേഷിപ്പിച്ചിരുന്നു. കാന്താരയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഋഷബ് ഷെട്ടിക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇനിയും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും വേണ്ടി താരം ഹൃദയസ്പർശിയായ ഒരു കുറിപ്പ് നടൻ എഴുതിയിരുന്നു.

More in Uncategorized

Trending

Recent

To Top