Connect with us

നാല് കൊല്ലത്തെ തന്റെ പരിശ്രമം, വെബ് സീരീസ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നില്ല; ഹൃദയഭേദകമായ അനുഭവം പങ്കുവവെച്ച് രക്ഷിത് ഷെട്ടി

Actor

നാല് കൊല്ലത്തെ തന്റെ പരിശ്രമം, വെബ് സീരീസ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നില്ല; ഹൃദയഭേദകമായ അനുഭവം പങ്കുവവെച്ച് രക്ഷിത് ഷെട്ടി

നാല് കൊല്ലത്തെ തന്റെ പരിശ്രമം, വെബ് സീരീസ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നില്ല; ഹൃദയഭേദകമായ അനുഭവം പങ്കുവവെച്ച് രക്ഷിത് ഷെട്ടി

അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധ നേടിയ കന്നഡ താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.തന്റെ കന്നഡ വെബ് സീരീസായ ‘ഏകം’ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും എടുക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

2020ലാണ് ഏകം ആരംഭിച്ചത്. ഇപ്പോള്‍ 2024 ആയി. ഇതിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും എടുക്കാത്തതിനാല്‍ സ്വന്തം പ്ലാറ്റ്‌ഫോമില്‍ സീരിസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നും രക്ഷിത് ഷെട്ടി അറിയിച്ചു;

രക്ഷിത് ഷെട്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

2020 ജനുവരിയിലായിരുന്നു ഞങ്ങള്‍ ഏകം ആരംഭിക്കാന്‍ തീരുമാനിച്ചത്. അതോ ഫെബ്രുവരി ആയിരുന്നോ? ഓര്‍മ്മയില്ല. പക്ഷെ അത് കാര്യമാക്കുന്നില്ല. ഞങ്ങളും ജേര്‍ണിമാന്‍ ഫിലിംസ് ടീമും വളരെ ആവേഷത്തോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അത് കന്നഡയില്‍ ഒരു വെബ് സീരീസ് തുടങ്ങാന്‍ പറ്റിയ സമയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നി.

പിന്നീട് കൊവിഡ് വന്ന് ലോകം കീഴ്‌മേല്‍ മറിഞ്ഞു. അത് ഞങ്ങളെയാകെ തളര്‍ത്തി. ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ 2021 ഒക്ടോബറില്‍, ഏകത്തിന്റെ ഫൈനല്‍ കട്ട് പൂര്‍ത്തിയാക്കി. അത് കണ്ടപ്പോള്‍ ഒരുപാട് ആവേശം കൊണ്ടിരുന്നു. അത് ലോകത്തിന് മുന്നില്‍ കാണിക്കാനുള്ള ത്രില്ലിലായിരുന്നു ഞാന്‍. പക്ഷെ അതൊരു നരകതുല്യമായ കാത്തിരിപ്പായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സീരിസ് പുറത്ത് എത്തിക്കാന്‍ ഞങ്ങള്‍ അലയാത്ത വഴികളില്ല. ഒരോ തവണയും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായി എല്ലാം തടസ്സപ്പെട്ടു.

എന്നാല്‍ ഒരു കണ്ടന്റിന്റെ മൂല്യവും ഗുണവും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് തന്നെയാണ്. ആ ധാരണയില്‍ ഞങ്ങള്‍ അത് അവര്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനിക്കുകയാണ്. ഞങ്ങള്‍ ഇത് സ്വന്തം പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടേക്കാം, ഇഷ്ടപ്പെടാതിരിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അത് തള്ളിക്കളയാനാവല്ല. ഇത് ഞാന്‍ നല്‍കുന്ന ഉറപ്പാണ്. നിങ്ങള്‍ ഇത് ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം എഴുതി.

More in Actor

Trending

Recent

To Top