Connect with us

കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

News

കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

മെഹിന്ദി ആഘോഷത്തിൽ ഡാൻസും പാട്ടുകളുമായി വലിയ സന്തോഷത്തിലായിരുന്ന താരം പെട്ടെന്ന് ക്ഷീണിതനാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാകേഷിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാധീതമായി കുറഞ്ഞതായും ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ഔദ്യോ​ഗിക വിവരം. എന്നാൽ രാകേഷിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. അസ്വാഭാവികമരണത്തിന് കർകാല ടൗൺ പോലീസ് കേസെടുത്തു.

അതേസമയം, ഋഷഭ് ഷെട്ടിയുടെ കാന്താരയിലെ നടന്റെ ഭാ​ഗങ്ങളുടെ ഷൂട്ടിം​ഗ് പൂർത്തിയായിരുന്നു. ഖില്ലാഡി​ഗളു കന്നഡ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് രാകേഷ് ശ്രദ്ധേയനാകുന്നത്.

More in News

Trending

Recent

To Top