Movies
അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു, കാന്താര നിർമ്മാതാക്കൾക്ക് പിഴ
അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു, കാന്താര നിർമ്മാതാക്കൾക്ക് പിഴ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പിഴ ചുമത്തിയിരിക്കുകയാണ് കർണാടക വനം വകുപ്പ്. വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്ന് കാട്ടിയാണ് പിഴ.
50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം. നേരത്ത, സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കാട് നശിപ്പിക്കുന്നുവെന്നും അത് പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നുവെന്നും കാട്ടി നേരത്തെ പരാതി ലഭിച്ചിരുന്നു,
അതേസമയം നേരത്തെ കാന്താര ചാപ്റ്റർ 1 ചിത്രീകരണത്തിനെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത് എത്തിയിരുന്നു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കാട് നശിപ്പിക്കുന്നുവെന്നും അത് പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് പരാതി. ചിത്രം 2025 ഒക്ടോബർ രണ്ടിന് തിയേറ്ററിലെത്താനിരിക്കെയാണ് ആരോപണവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്.
ഗോവ iffi യിൽ കാന്താര യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു . കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് റിഷബിനോടൊപ്പം പ്രവർത്തിക്കുന്ന സഹ എഴുത്തുകാർ. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ. പി ആർ ഓ പ്രതീഷ് ശേഖർ.
