Malayalam
6 മണിക്ക് ലാലേട്ടൻറെ ഫോൺ കോൾ; ആദ്യം ചോദിച്ചത് ഇതായിരുന്നു; കണ്ണ് നനഞ്ഞ് രജിത് കുമാർ
6 മണിക്ക് ലാലേട്ടൻറെ ഫോൺ കോൾ; ആദ്യം ചോദിച്ചത് ഇതായിരുന്നു; കണ്ണ് നനഞ്ഞ് രജിത് കുമാർ
അപ്രതീക്ഷിതമായി ബിഗ് ബോസ് അവസാനിപ്പിച്ചെങ്കിലും മൽത്സാരാർത്ഥികൾ പുറത്ത് എത്തിയതോടെ ബിഗ് ബോസ് വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സോഷ്യല്‍ മീഡിയയിലെ വിവാദ നായകൻ രജിത്ത് കുമാർ ബിഗ് ബോസ്സിൽ എത്തിയതോടെ ജീവീതം മാറി മറിയുകയായിരുന്നു.
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു. ഏറ്റവും കൂടുതൽ ആരാധകരെ സമ്മാനിച്ച മത്സരാർത്ഥി കൂടിയായിരുന്നു രജിത്ത് കുമാർ . ഇപ്പോൾ ഇതാ മോഹന്‍ലാല്‍ തന്നെ വിളിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രജിത് കുമാര്‍ . അദ്ദേഹത്തിന്റെ വീഡിയോ ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്.
രജിത്ത് കുമാറിന്റെ വാക്കുകൾ
ഇന്നലെ രാത്രി എന്നെ ലാലേട്ടന്‍ ഫോണില്‍ വിളിച്ചു. വിളിച്ചുവെന്ന് പറഞ്ഞാല്‍ അത് എന്റെ വീട്ടില്‍ വന്നത് പോലെയാണെന്ന് പറഞ്ഞ് കൊണ്ടാണ് രജിത്ത് സർ വീഡിയോ തുടങ്ങുന്നത്
ഇന്നലെ 6 മണിക്ക് ഞാന്‍ കിച്ചണിലായിരുന്നു. ഫോണ്‍ നോക്കിയപ്പോള്‍ ഒരു ഫാന്‍സി നമ്പറുണ്ടായിരുന്നു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. അതിനിടയിലാണ് ഏഷ്യാനെറ്റില്‍ നിന്നും വൈസ് പ്രസിഡന്റ് വിളിച്ചത്. സാറെന്താണ് ഫോണെടുക്കാത്തത് എന്നായിരുന്നു ചോദ്യം. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ ലാലേട്ടനാണ് ആ വിളിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കേട്ടപ്പോള്‍ അടിവയറ്റില്‍ നിന്നും തീ പാളി. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഇടയ്ക്ക് ഞാന്‍ തിരിച്ചുവിളിച്ചുവെങ്കിലും അദ്ദേഹം എടുത്തില്ല. നാല് വട്ടം ലാലേട്ടന്‍ ഫോണ്‍ വിളിച്ചു.
അതിനാലാണ് ഞാന്‍ അദ്ദേഹം വീട്ടില്‍ വന്നുവെന്ന് പറഞ്ഞത്. ഏഷ്യാനെറ്റില്‍ നിന്നും വീണ്ടും വിളിച്ചു, ലാലേട്ടന്‍ വിളിക്കും എടുക്കണമെന്ന് അവര്‍ പറഞ്ഞു. ആഹാരം കഴിച്ചോ? ആഹാരം കഴിച്ചോയെന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത്. ആഹാരം വെപ്പും കഴിപ്പുമൊക്കെ എങ്ങനെയാണെന്നായിരുന്നു ചോദിച്ചത്. ലോക് ഡൗണായതിനാല്‍ അദ്ദേഹം ചെന്നൈയിലാണ്. തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണാന്‍ അവസരം ലഭിച്ചേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്താവശ്യത്തിനും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറേ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചിരുന്നു. എല്ലാകാര്യവും ഷെയര്‍ ചെയ്യാനാവില്ല, അതൊക്കെ ഹൃദയത്തിലാണ് ഞാന്‍ സൂക്ഷിച്ചിട്ടുള്ളത്. ദൈവത്തിന് നന്ദി ദൈവത്തിനോടാണ് ഞാന്‍ ഇക്കാര്യത്തില്‍ ആദ്യം നന്ദി പറയുന്നു. ലാലേട്ടന്‍ എല്ലാം അറിയുന്നുവെന്നാണ്. ലോകമലയാളികളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. എന്നെ ലാലേട്ടന്‍ വിളിക്കണമെന്നുള്ളത്. അദ്ദേഹം ചെന്നൈയിലായിപ്പോയതാണ്. എന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരോടും എല്ലാസഹോദരി സഹോദരന്‍മാരോടുമാണ് നന്ദി പറയാനുള്ളത്. എന്നെ സ്‌നേഹിക്കുന്നവരില്‍ ഒരാള്‍ പോലും ലാലേട്ടനെ ഒരുവാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. അവതാരകനാണ് അദ്ദേഹത്തിന് അതിനകത്തൊരു ബൗണ്ടറിയുണ്ട്. അദ്ദേഹം അവതാരകനാണ്.
അദ്ദേഹത്തിന് എല്ലാം പറയാനാവില്ല. ബിഗ് ബോസ് മൂന്നാം സീസണിലും അദ്ദേഹം അവതാരകനായി വരണമെന്നാണ് ആഗ്രഹം. ഒരു പത്ത് ദിവസമെങ്കിലും മത്സരാര്‍ത്ഥിയായിട്ടല്ലെങ്കില്‍ക്കൂടി എന്നെ സഹകരിപ്പിച്ചാല്‍ വീണ്ടും ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കാനും സഹകരിക്കാനും കഴിയും. വികാരം മാത്രമല്ല വികാരം കൊണ്ട് കൂടിയും നമ്മള്‍ ചിന്തിക്കണം. എനിക്ക് ക്ഷമയുണ്ട്. ലാലേട്ടന്‍ തന്നെയാണ് മൂന്നാമത്തെ സീസണിലും വരേണ്ടത്. മുത്താണെന്ന് പറഞ്ഞു ലാലേട്ടന്‍ ഹൃദയം കൊണ്ടാണ് സംസാരിച്ചത്. മുത്താണെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഓഡിയന്‍സിന്റെ കൈയ്യടിയും ലഭിച്ചു. അതെനിക്കൊരു ശക്തിയായിരുന്നു. ലാലേട്ടന്റെ സ്‌നേഹമുള്ള വാക്കുകളും പ്രേക്ഷകരുടെ കൈയ്യടിയും എനിക്ക് എനര്‍ജിയായിരുന്നു. അതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് എനിക്കൊപ്പമുള്ളവരാണ്.
ഇപ്പോ വീണ്ടും അദ്ദേഹം വിളിച്ചത് ഏഷ്യാനെറ്റിലൂടെയാണ്. ലാലേട്ടനോട് ഒരല്‍പ്പം പോലും അദ്ദേഹത്തോട് സ്‌നേഹക്കുറവ് കാണിക്കരുത്. തുടക്കത്തില്‍ പറഞ്ഞത് ലാലേട്ടന്‍ വീട്ടില്‍ വന്ന പ്രതീതിയാണ് എനിക്കുള്ളത്. ഈ അവസരത്തില്‍ എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. എനിക്ക് ഇവിടെ നിന്ന് ഒന്നും തട്ടിയെടുക്കാനില്ല. സമൂഹത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വ്യക്തിയാവാന്‍ എനിക്ക് പറ്റും. ഒരുപാട് കഴിവുകള്‍ ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്നെ ഒതുക്കുകയോ ഇന്‍സല്‍ട്ട് ചെയ്യുകയോ എന്റെ കഴിവുകള്‍ ഇല്ലാതാക്കുകയോ ചെയ്യരുത് പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് തരണമെന്നുമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
rajith kumar
