Connect with us

അപവാദപ്രചാരണങ്ങൾ നടക്കുന്നു; രേഷ്മയെ വെറുതെ വിടാൻ ഉദ്ദേശമില്ല; കേസ് ഫയൽ ചെയ്ത് രജിത് കുമാർ; കളി തുടങ്ങി

Malayalam

അപവാദപ്രചാരണങ്ങൾ നടക്കുന്നു; രേഷ്മയെ വെറുതെ വിടാൻ ഉദ്ദേശമില്ല; കേസ് ഫയൽ ചെയ്ത് രജിത് കുമാർ; കളി തുടങ്ങി

അപവാദപ്രചാരണങ്ങൾ നടക്കുന്നു; രേഷ്മയെ വെറുതെ വിടാൻ ഉദ്ദേശമില്ല; കേസ് ഫയൽ ചെയ്ത് രജിത് കുമാർ; കളി തുടങ്ങി

ബിഗ് ബോസ് രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു മത്സരാർത്ഥിയായിരുന്നു രജിത് കുമാർ സഹ മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്
മുളക് വിവാദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ഉയരുന്നത്. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസിനെ സമീപിച്ചിരിക്കുകയാണ് രേഷ്മ. ഇതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാർ രംഗത്ത്

താൻ എന്ത് വന്നാലും മനനഷ്ടക്കേസ്‌ നൽകും എന്നാണ് രജിത് കുമാർ പറയുന്നത്. മൂപ്പൻസ് വ്‌ളോഗർ ആണ് രജിത്തിന്റെ ശബ്ദസംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

” കുറച്ചുദിവസങ്ങളായി പലതും കേൾക്കുന്നു. ഞാൻ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു. എയർപോർട്ടിൽ ഞാൻ പോലും മനസാ വാചാ അറിയാതെയാണ് നടന്ന സംഭവത്തിൽ എനിക്കെതിരെ കേസ് ചാർജ് ചെയ്തത്. മാത്രമല്ല ഞാൻ തെറ്റ് ചെയ്യാതെ എന്റെ പാസ്പോർട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി. നിരവധി പുരസ്‌കാരങ്ങൾ വാങ്ങിച്ച, സാമൂഹിക പ്രവർത്തകൻ ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങൾ ആണ് ഇപ്പോഴും നടത്തുന്നത്”

” ഇപ്പോൾ നടക്കുന്ന പ്രശ്നനങ്ങളെ നിയമപരമായി നേരിടാൻ തന്നെയാണ് എന്റെ തീരുമാനം. ഞാൻ എന്റെ വക്കീൽ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു വക്കീൽ ആണ്. അദ്ദേഹമാണ് ആറ്റിങ്ങൽ കൊലപാതക കേസ് ഉൾപ്പെടെ കൈകാര്യം ചെയ്തത്. എന്റെ പേര് പലരുടെയും, പല വിഭാഗങ്ങളുടെയും ഒപ്പം ചേർത്തുവച്ചുകൊണ്ടാണ് ഇപ്പോൾ അപമാനിക്കുന്നത്. ഞാൻ അറിയാത്ത പല കാര്യങ്ങളും ചേർത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നിയമപരമായി മുൻപോട്ട് പോകാൻ ആണ് തീരുമാനം”, രജിത് കുമാർ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top