Connect with us

ഞാൻ ആഗ്രഹിച്ചത് ഇത് പോലെയൊരു വിവാഹം; വെടിക്കെട്ട് വരാൻ പോകുന്നതേ ഉള്ളു.. ഇത് വെറും സാംപിൾ

Malayalam

ഞാൻ ആഗ്രഹിച്ചത് ഇത് പോലെയൊരു വിവാഹം; വെടിക്കെട്ട് വരാൻ പോകുന്നതേ ഉള്ളു.. ഇത് വെറും സാംപിൾ

ഞാൻ ആഗ്രഹിച്ചത് ഇത് പോലെയൊരു വിവാഹം; വെടിക്കെട്ട് വരാൻ പോകുന്നതേ ഉള്ളു.. ഇത് വെറും സാംപിൾ

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ തിളങ്ങിയ മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. ആദ്യ ആഴ്ചകളിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് തുടർന്നുള്ള എലിമിനേഷനുകളിൽ കൂടുതൽ വോട്ടുകൾ നേടി മുന്നേറിയ രജിത് കുമാർ പെട്ടന്നായിരുന്നു ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്. പരിപാടിയില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. ഷോയിൽ നിന്ന് അപ്രതീക്ഷതമായി പുറത്തായതിന് പിന്നാലെ രജിത് കുമാറിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ച.

രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരുന്നത് . വധുവരന്‍മാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകരും ഞെട്ടി.
ഏഷ്യാനെറ്റിലെ ഹാസ്യ പരമ്പരയായ ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോ അടുത്തിടെ വൈറലായി മാറിയിരുന്നു. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ നടി കൃഷ്ണപ്രഭ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.തന്റെ ഫേസ്ബുക്കിലൂടെയാണ് താരം സത്യാവസ്ഥ പുറത്തുവിട്ടത്

ഇപ്പോൾ ഇതാ ഇതിന് തൊട്ട് പിന്നാലെ രജിത് കുമാറും എത്തിയിരിക്കുന്നു സീരിയല്‍ മേഖലയിലേക്ക് കാലെടുത്ത് വെക്കുകയാണെന്ന് പറഞ്ഞായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെയാണ് അത് സംഭവിക്കുന്നത്. നമ്മളെല്ലാവരും ഏറെ കേള്‍ക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന് കാര്യമാണ് ഇത്. ഈ പരിപാടിയുടെ ഫോട്ടോ ഷൂട്ടാണ് വൈറലായി മാറിയത്. ആ ഫോട്ടോ ഇത്രയും വൈറലാവാനുള്ള കാരണം അതിന്റെ നാച്ചുറാലിറ്റിയാണ്. പലരും ആഗ്രഹിക്കുന്നത് ഇതാണ്, യഥാര്‍ത്ഥത്തില്‍ ഞാനും ആഗ്രഹിക്കുന്നത് ഇത് പോലെയുള്ള വിവാഹമാണ്. അമ്പലത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് പോയി, അടുത്ത ബന്ധുക്കള്‍ക്കൊപ്പം വിവാഹം നടത്തുക. അങ്ങനെ ലാഭിക്കുന്ന പൈസ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. ജീവിതത്തില്‍ അത്തരത്തിലുള്ളൊരു വിവാഹം നടത്താനായിട്ടില്ല. സ്‌ക്രീനില്‍ അത് സാധിച്ചു.

ഞാനൊരു അഭിനേതാവല്ല, പക്ഷേ നാച്ചുറലായി എനിക്ക് ജീവിക്കാന്‍ കഴിയും. അഭിനയമോഹവുമായി ഞാന്‍ പണ്ട് ലൊക്കേഷനിലേക്ക് പോവുമായിരുന്നു. എനിക്ക് അഭിനയിക്കാനറിയില്ല. പച്ചയായ മനുഷ്യനായി ജീവിക്കാനറിയാം. ബിഗ് ബോസില്‍ നിങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതിന് കാരണവും അതാവാം. അവിടെ അഭിനയിച്ചവരല്ല ജീവിച്ച ഞാനാണ് പുറത്തായത്. എന്നാല്‍ ലോകമലയാളികളുടെ മനസ്സില്‍ ഞാന്‍ ഇടം നേടുകയായിരുന്നു. എല്ലാവരും ലൈഫ് ഈസ് ബ്യൂട്ടിഫുളിനെ പിന്തുണയ്ക്കണം. പതിവ് പോലെയുള്ള ഹാസ്യ പരമ്പരയല്ല ഇത്. ജീവിതഗന്ധിയായ സംഭവങ്ങളാണ് പരമ്പരയിലുള്ളത്. ഈ ഫോട്ടോ കണ്ട് ഇത്രയും ഞെട്ടിയെങ്കില്‍ അതിലും കൂടുതല്‍ കാര്യങ്ങളാണ് വരാനിരിക്കുന്നതെന്നും രജിത് കുമാര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top