Malayalam Breaking News
“അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷമാണ് എന്റെ പ്രണയം തകർന്നത് ” – രജിഷ വിജയൻ
“അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷമാണ് എന്റെ പ്രണയം തകർന്നത് ” – രജിഷ വിജയൻ
By
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് രജീഷ വിജയൻ . കാമുകന് പിന്നാലെ കെഞ്ചി നടക്കുന്ന രജിഷയുടെ കഥാപാത്രം പ്രേക്ഷകർ കൈയടിയോടെയാണ് സ്വീകരിച്ചത്. അല്പം മദ്യപിച്ചാലും എലി എന്ന് വിളിപ്പേരുള്ള എലിസബത്തിനെ ആളുകൾ മലയാളികൾ ഉൾക്കൊണ്ടു . അതോടെ രജിഷയുടെ കരിയർ ഗ്രാഫ് ഉയരുകയും ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് സിനിമാക്കാരൻ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പവും ദിലീപിനൊപ്പം ജോർജേട്ടൻസ് പൂരത്തിലുമാണ് രജിഷയെ കണ്ടത്. ഇവയെല്ലാം മികച്ച വേഷങ്ങളുമായിരുന്നു, ആളുകൾ നെഞ്ചേറ്റിയ കഥാപാത്രങ്ങളുമായിരുന്നു. എന്നാൽ അതിനു ശേഷം രജിഷയെ സിനിമയിൽ കണ്ടതേ ഇല്ല. നീണ്ട ഒരു വർഷത്തെ ഇടവേളയാണ് രജീഷ് സിനിമയിൽ നിന്നും എടുത്തത്. ആ സമയത്തെല്ലാം രജീഷ് മൂന്നു ചിത്രങ്ങളോടെ ഫീൽഡ് ഔട്ട് ആയി എന്ന രീതിയിലാണ് വാർത്തകൾ വന്നത്.
പക്ഷെ ജൂൺ എന്ന ചിത്രത്തിലൂടെ വലിയ മെയ്ക്ക് ഓവറിലൂടെ രജീഷ തിരികെ എത്തി. ചിത്രത്തിനായി തന്റെ ഐഡന്റിറ്റി തന്നെയായ നീണ്ട മുടി മുറിക്കുകയും , പല്ലിൽ കമ്പിയിട്ട് സ്കൂൾ കുട്ടിയായി ഭാരം കുറച്ച് എത്തി അമ്പരപ്പിച്ചു. ആദ്യ ചിത്രത്തിന് ശേഷം രജിഷയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. അതിനെപ്പറ്റി മനസ് തുറക്കുകയാണ് രജീഷ വിജയൻ.
ജീവിതത്തിൽ പ്രണയത്തകർച്ച ഉണ്ടായിട്ടുണ്ടെന്ന് രജിഷ പറയുന്നു . അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷമാണ് പ്രണയത്തകർച്ച സംഭവിച്ചതെന്ന് നടി പറഞ്ഞു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു രജിഷയുടെ വെളിപ്പെടുത്തൽ.
‘ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകർച്ച സംഭവിച്ചത്’. രജിഷ പറയുന്നു.
ഇതോടെ വിവാഹം മുടങ്ങി എന്ന തരത്തിൽ വന്ന വാർത്തകൾക്ക് ഒരു അന്ത്യമായിരിക്കുകയാണ്. നടി ആദ്യമായാണ് പ്രണയത്തെ പറ്റി മനസ് തുറക്കുന്നത്.
അവതാരിക ആയാണ് രജീഷ ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത്. ഡൽഹിയിൽ നിന്നും ജേർണലിസത്തിൽ ബിരുദമുള്ള രജീഷ വിജയൻ , മലയാളം ചാനലുകളിൽ ഒട്ടേറെ പരിപാടികളുടെ അവതാരിക ആയിട്ടുണ്ട്. ജൂണിനു ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് രജിഷാ വിജയൻ .
rajisha vijayan about love failure
