Connect with us

മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ബുക്ക് മികച്ച ചിത്രം. ഓസ്‌കാര്‍ പുരസ്‌കാര പട്ടിക

Malayalam Breaking News

മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ബുക്ക് മികച്ച ചിത്രം. ഓസ്‌കാര്‍ പുരസ്‌കാര പട്ടിക

മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ബുക്ക് മികച്ച ചിത്രം. ഓസ്‌കാര്‍ പുരസ്‌കാര പട്ടിക

പ്രവചനങ്ങള് തെറ്റി. പീറ്റര് ഫാരെലി സംവിധാനം ചെയ്ത ഗ്രീന് ബുക്ക് മികച്ച ചലച്ചിത്രത്തിനുള്ള ഈ വര്ഷത്തെ ഓസ്‌കര് പുരസ്‌കാരം സ്വന്തമാക്കി. മികച്ച സിനിമയ്ക്കുള്ള അവാര്ഡ് ലഭിക്കുമെന്ന് കണക്ക് കൂട്ടിയിരുന്ന അല്‌ഫോണ്‌സോ കൊറോണ് സംവിധാനം ചെയ്ത റോമ, സ്‌പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്‌സ്മാന് ചിത്രങ്ങളെ പിന്തള്ളിയാണ് ഗ്രീന് ബുക്ക് പുരസ്‌കാരം നേടുന്നത്.

ഗ്രീന്‍ ബുക്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍

ഇതില് റോമയ്ക്ക് അവാര്ഡ് ലഭിക്കാതെ പോയി എന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. നേരത്തെ ഗോള്ഡന് ഗ്ലോബ്‌സ് പുരസ്‌കാരം ഗ്രീന് ബുക്ക് നേടിയിരുന്നു. മികച്ച മ്യൂസിക്കല് കോമഡി വിഭാഗത്തിലായിരുന്നു വിജയം. ഇതുള്‍പ്പടെ മൂന്ന് ഓസ്‌കാര്‍ പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ചിത്രം കരസ്തമാക്കി. ഗ്രീന്ബുക്കിലെ പ്രകടനത്തിന് മഹര്‌ഷെല അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. അലിയുടെ രണ്ടാമത്തെ ഓസ്‌കറാണിത്. 2017ല് മൂണ്‌ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു.


മെഹര്‍ഷെല അലി


ഒറിജിനല്‍ സ്‌ക്രീന്‍പ്ലേക്കാണ് മറ്റൊരു അവാര്‍ഡ്. ബൊഹീവിയന്‍ റാപ്‌സോഡി എന്നചിത്രത്തിലെ ക്യൂന്‍ റോക്ക് ബാന്‍ഡ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍.

റാമി മാലെക്ക്‌

ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ 1700 ലെ ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ ആനിയായി പ്രേക്ഷക മനം കവര്‍ന്ന ഒലീവിയ കോള്‍മാന്‍ മികച്ച നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.


ഒലീവിയ കോള്‍മാന്‍

സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്ക് വേണ്ടി ജീവിച്ച ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അല്‍ഫോണ്‍സോ ക്യുറേ മികച്ച സംവിധായകനായി.


അല്‍ഫോണ്‍സോ ക്യുറേ

ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കിങ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്‌കറാണിത്.


റെജിന കിങ്


നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രം ഓസ്‌കാറിലെ താരമായി. മികച്ച നടന്‍, മികച്ച എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ് എന്നീ അവാര്‍ഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. ആകെ അഞ്ച് നോമിനേഷനുകള്‍ ഉണ്ടായിരുന്നതില്‍ നാലെണ്ണവും ചിത്രം സ്വന്തമാക്കി.

ബൊഹീവിയന്‍ റാപ്‌സോഡി ടീം

തൊട്ടുപിന്നിലുള്ളതാവട്ടെ ബ്ലാക്ക് പാന്തറും. ഏഴ് നോമിനേഷനുകള്‍ ഉണ്ടായിരുന്ന ചിത്രം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. മികച്ച വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്‌കോര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവക്കാണ് അവാര്‍ഡുകള്‍ നേടിയത്.

ബ്ലാക്ക് പാന്തര്‍ ടീം

സൂപ്പര്‍ ഹീറോയുടെ കഥ പറഞ്ഞ സ്‌പൈഡര്‍മാന്‍, ഇന്‍ടുദി സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രത്തിനാണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചത്. പത്ത് നോമിനേഷന്‍ ലഭിച്ചെങ്കിലും അല്‌ഫോണ്‌സോ ക്യുറോണ് സംവിധാനം ചെയ്ത റോമക്ക് മൂന്ന് അവാര്‍ഡുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

റോമ ടീം

പത്ത് നോമിനേഷന്‍ ലഭിച്ച മറ്റൊരു ചിത്രമായിരുന്നു ഫേവറിറ്റ്. ഇതിനാവട്ടെ ഒര് അവാര്‍ഡ് മാത്രമാണ് ലഭിച്ചത്. മികച്ച വിദേചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവക്കാണ് റോമ പുരസ്‌കാരങ്ങള്‍ നേടിയത്. എന്നാല്‍ സംവിധാനത്തിനും ഛായാഗ്രഹണത്തിനും റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ അവാര്‍ഡ് നേടി. അതേസമയം മികച്ച നടിക്കുള്ള പുരസ്‌കാരം മാത്രമാണ് ഫേവറിറ്റ് നേടിയത്. റെയ്ക സതാബ്ജിയും മെലിസ്സ ബെര്‍ട്ടണും ചേര്‍ന്ന് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിന്ന വ്യവസ്ഥക്കെതിരെ നടന്ന സ്ത്രീകളുടെ പോരാട്ടത്തിന്‍രെ കഥ പറഞ്ഞ ഡോക്യുമെന്ററിയായിരുന്നു അത്. അതിന് ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ചു.


പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ്
ടീം

പുരസ്‌കാരങ്ങള്‍

  1. മികച്ച ചിത്രം ഗ്രീന് ബുക്ക് സംവിധായകന്: പീറ്റര് ഫാരെലി
  2. മികച്ച സംവിധായകന് അല്‌ഫോണ്‌സോ ക്യുറോണ്, ചിത്രം റോമ
  3. മികച്ച നടി ഒലീവിയ കോള്മാന് ചിത്രം ദ ഫേവറേറ്റ്……
  4. മികച്ച നടന് റാമി മാലെക്, ചിത്രം: ബൊഹീമിയന് റാപ്‌സഡി……
  5. ഒറിജിനല് സോങ് ലേഡി ഗാഗ, മാര്ക്ക് റോണ്‌സണ്, ആന്റണി റോസ്സോമാന്‌ഡോ, ആന്ഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ……
  6. ഒറിജിനല് സ്‌കോര് ലഡ്വിങ് ഗൊരാന്‌സ, ചിത്രം: ബ്ലാക്ക് പാന്തര്
  7. അഡാപ്റ്റഡ് സ്‌ക്രീന്‌പ്ലേ ചാര്‌ളി, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവന് വില്മട്ട്‌ന് സ്‌പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാന്‌സ്മാന്……
  8. റിജിനല് സ്‌ക്രീന്‌പ്ലേ നിക്ക് വല്ലെലോംഗ, ബ്രയാന് ക്യുറി, പീറ്റര് ഫാരെല്ലി. ചിത്രം: ഗ്രീന് ബുക്ക്……
  9. ലൈവ് ആക്ഷന് ഷോര്ട്ട് ഫിലിം സ്‌കിന്, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്
  10. മികച്ച വിഷ്വല് ഇഫക്ട്‌സ് പോള് ലാംബെര്ട്ട്, ഇയാന് ഹണ്ടര്, ട്രിസ്റ്റന് മയില്‌സ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാന്……
  11. ഡോക്യുമെന്ററി ഷോര്ട്ട് സബ്ജക്ടട് പിരിഡ്. ദ എന്റ് ഓഫ് സെന്റന്‌സ് സംവിധായകര് റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്ട്ടണ്…..
  12. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‌കോബ്……
  13. മികച്ച അനിമേറ്റഡ് ഫീച്ചര് ഫിലിം സ്‌പൈഡര്മാന്: ഇന്റു ദി സ്‌പൈഡര് വേഴ്‌സ്……
  14. മികച്ച സഹനടന് മെഹര്ഷല അലി. ചിത്രം ഗ്രീന്ബുക്ക്……
  15. എഡിറ്റിങ് ജോണ് ഓട്ട്മാന്. ചിത്രം: ബൊഹീമിയന് റാപ്‌സോഡി
  16. വിദേശ ഭാഷാ ചിത്രം റോമ സംവിധായകന്: അല്‌ഫോണ്‌സോ ക്യുറോണ്……
  17. മികച്ച സഹനടി റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്……
  18. മേക്കപ്പ് ആന്ഡ് ഹെയര് സ്‌റ്റൈലിങ് ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്……
  19. ഡോക്യുമെന്ററി ഫീച്ചര് ഫിലിം ഫ്രീ സോളോ
  20. മികച്ച കോസ്റ്റിയൂം ഡിസൈനന് റൂത്ത് കാര്ട്ടര് ചിത്രം: ബ്ലാക്ക് പാന്തര്‍……
  21. മികച്ച പ്രൊഡക്ഷന് ഡിസൈനര് ഹന്ന ബീച്ച്‌ലര്. ചിത്രം: ബ്ലാക്ക് പാന്തര്‍
  22. മികച്ച സെറ്റ് ഡെക്കറേഷന് ജേ ഹാര്ട്ട് ചിത്രം: ബ്ലാക്ക് പാന്തര്‍
  23. ഛായാഗ്രഹണം അല്‌ഫോണ്‌സോ ക്യുറോണ്. ചിത്രം: റോമ……
  24. സൗണ്ട് എഡിറ്റിങ് ജോണ് വാര്ഹസ്റ്റ്, നിന ഹാര്ട്ട്‌സ്‌റ്റോണ്. ചിത്രം ബൊഹീമിയന് റാപ്‌സോഡി……
  25. സൗണ്ട് മിക്‌സിങ് പോള് മാസ്സൈ,ടിം കാവാജി, ജോണ് കസാലി. ചിത്രം ബൊഹീമിയന് റാപ്‌സോഡി……

91 st Oscar Award -Best movie Green Book

More in Malayalam Breaking News

Trending

Recent

To Top