Connect with us

മാസ് ലുക്ക് ; ആ സർപ്രൈസുമായി രജനി കാന്ത്; കൂലി ലുക്ക് ടെസ്റ്റ് ഗംഭീരമെന്ന് ആരാധകർ

Tamil

മാസ് ലുക്ക് ; ആ സർപ്രൈസുമായി രജനി കാന്ത്; കൂലി ലുക്ക് ടെസ്റ്റ് ഗംഭീരമെന്ന് ആരാധകർ

മാസ് ലുക്ക് ; ആ സർപ്രൈസുമായി രജനി കാന്ത്; കൂലി ലുക്ക് ടെസ്റ്റ് ഗംഭീരമെന്ന് ആരാധകർ

ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രജനികാന്തിന്റെ ‘ലുക്ക് ടെസ്റ്റ്” ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്. കറുപ്പ് വസ്ത്രങ്ങളും രുദ്രാക്ഷവും കറുത്ത കൂളിംഗ് ഗ്ളാസും ധരിച്ച് കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന രജനികാന്തിന്റെ സ്റ്റൈൽ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം ‘ലുക്ക് ടെസ്റ്റ്” എന്ന അടിക്കുറുപ്പോടെയാണ് ലോകേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നിൽ ലോകേഷ് കനകരാജിനെയും കാണാം. കാല എന്ന രജനികാന്ത് ചിത്രത്തിലെ ലുക്കുമായി സാമ്യം ഉണ്ടെന്നാണ് ആരാധക വൃന്ദങ്ങൾ പറയുന്നത്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മാത്രമല്ല കൂലിയുടെ ചിത്രീകരണം ജൂൺ 6ന് ചെന്നൈയിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ ജൂലായിലേക്ക് റിലീസ് നീട്ടി. സത്യരാജ്, ശ്രുതിഹാസൻ എന്നിവരാണ് കൂലിയിലെ മറ്റു കഥാപാത്രങ്ങൾ. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളിൽ ക്യാമറ ചലിപ്പിക്കുന്നതും ഗിരീഷ് ഗംഗാധരനാണ്.

Continue Reading
You may also like...

More in Tamil

Trending

Recent

To Top