Connect with us

ഇനി മാസ് എൻട്രി; രജിനിയും സൂര്യയും നേർക്കുനേർ; കങ്കുവയും വേട്ടയ്യനും ഒരേ ദിവസം റിലീസിനൊരുങ്ങുന്നു ; ആവേശത്തിൽ തിയറ്ററുകൾ

Movies

സൂര്യ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. അതിനാൽ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പും വർദ്ധിക്കുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ഒക്ടോബർ 10 ന് ചിത്രം തീയേറ്ററുകളിലെത്തും എന്നറിച്ചുകൊണ്ട് ഒരു റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്ററിൽ യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് കാണാനാകുന്നത്.

എന്നാൽ ഇതേസമയം രജനികാന്തും വേട്ടയാടലിനായി എത്തുകയാണ്. ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയ്യനും ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുന്നത്. ഇതോടെ, രജനികാന്തിന്റെ വേട്ടയ്യനുമായി ബോക്സോഫീസ് ക്ലാഷിനൊരുങ്ങുകയാണ് കങ്കുവ എന്ന വാർത്തയും ആരാധകർക്കിടയിൽ ആവേശം ഉണർത്തുകയാണ്.

More in Movies

Trending

Recent

To Top