സീതയെ കൊല്ലാന്‍ രാജേശ്വരിക്ക് കഴിയുമോ? അതോ സീതയുടെ രക്ഷകനായി കല്ല്യാണ്‍ വീണ്ടുമെത്തുമോ?
സീതാകല്ല്യാണം എന്ന സീരിയല്‍ ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുകയാണ്. സഹോദരിമാര്‍ക്കിടയിലെ സ്നേഹമാണ് സീരിയലിലൂടെ പറയുന്നത്.
എന്നാല്‍ സീത,സ്വാതി എന്നീ സഹോദരിമാര്ക്കിടയിലേക്ക് വില്ലത്തിയായി അമ്മായിഅമ്മ കൂടിയായ രാജേശ്വരി ദേവി എത്തുന്നതോടെ കഥാഗതിയില്‍ മാറ്റം വരുകയാണ്. കല്ല്യാണ്‍,അജയ് എന്നീ മക്കളില്‍ കല്ല്യാണ്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനായതിനാല്‍ അവന് സ്വത്തുക്കള്‍ കിട്ടാതിരിക്കാന്‍ രാജേശ്വരി ദേവി ചെയ്യുന്ന നീച പ്രവൃത്തികള്‍ ഒരാള്‍ക്കും സഹിക്കാനാവില്ല.
സീതക്ക് കുട്ടികളില്ലാതിരിക്കാന് യൂട്രസ് റിമൂവ് ചെയ്യാനുള്ള ഓപ്പറേഷന് നടത്തിയെങ്കിലും രാജേശ്വരിയുടെ ഭര്‍ത്താവ് ഡോക്ടറെ സ്വാധീനിച്ച് അത് ഒഴിവാക്കുന്നു. ഇത് പിന്നീടാണ് രാജേശ്വരീ ദേവി അറിയുന്നത്. കൂടാതെ രാജേശ്വരി ദേവി ചെയ്ത കൊലപാതകവും സീത അറിയുന്നു. ഇത് പുറം ലോകം അറിയാതിരിക്കാനായി രാജേശ്വരി ദേവി സീതയെ വകവരുത്താനായി പല രീതിയില്‍ ശ്രമിക്കുകയാണ്. ആദ്യം ഗ്യാസ് തുറന്ന് വിട്ടു കൊല്ലാന്‍ നോക്കി. പിന്നീട് വിഷ ഗുളികകള്‍ നല്കി.എന്നാല്‍ ഇതില്‍ നിന്നെല്ലാം സീത തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷമാണ് രാജേശ്വരി ടൂര്‍ എന്ന പുതിയ പ്രോഗ്രാമുമായെത്തിയത്. ടൂറിനിടക്ക് സീതയെകൊല്ലാനായിരുന്നു ഉദ്ദേശം. ഇതിനായി ഒറു വാടക കൊലയാളിയെയും നിയോഗിച്ചു.
ടൂര്‍ പോയി അന്ന് രാത്രി തന്നെ കൊലയാലി സീതയെ സ്വിമ്മിംഗ് പൂളില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ തക്ക സമയത്തെത്തിയ കല്ല്യാണ്‍ സീതയെ രക്ഷിച്ചു. ഇതിനെതിരെ പോലീസില്‍ പരാതിപ്പെടണമെന്ന് കല്ലാണും അജയും പറഞ്ഞെങ്കിലും രാജേശ്വരി തന്ത്രപൂര്‍വ്വം ആ നീക്കം ഇല്ലാതാക്കി. തുടര്‍ന്ന് അടുത്ത ദിവസം സ്വാതിയും അജയും ചേര്‍ന്ന് കടല്ക്കരയില് പോയി ഫോട്ടോ എടുക്കാനായി കല്ല്യാണിനെയും സീതയെയും വിളിച്ചെങ്കിലും സീത പോയില്ല. കല്ല്യാണിനെ സീത നിര്‍ബന്ധിച്ച് അവര്‍ക്കൊപ്പം വിടുകയായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ ഒറ്റാക്കാകുന്ന സീതയുടെ നീക്കങ്ങള്‍ കൃത്യമായി രാജേശ്വരി ദേവി കൊലയാളിക്ക് കൈമാറി. കൊലയാളി തോക്കുമായി സീതയുടെ അടുത്തെത്തുന്നു. ഇവിടെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിപ്പിച്ചത്. കൊലയാളിയുടെ തോക്കിന് സീത ഇരയാകുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇത്തവണയും കല്ല്യാണ്‍ സീതയുടെ രക്ഷകനായി എത്തുമെന്നും പ്രേക്ഷകര്‍ പറയുന്നു.
ഇതേ സമയത്ത് കടല്ക്കരയില് പാറയില്‍ കയറി നിന്ന് സ്വാതിയും അജയും ഫോട്ടോക്ക് പോസ് ചെയ്യുന്നു, ചേട്ടന് കല്ല്യാണ്‍ പോട്ടോകള്‍ എടുക്കുന്നു. ഇതിനിടയില്‍ പാറയില്‍ നിന്ന് കാല് വഴുതി സ്വാതി വീഴുമെന്നും സ്വാതിക്ക് കുഞ്ഞിനെ നഷ്ടമാകുമെന്നുള്ള ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്. ഈ സംഭവം അറിയുന്നതോടെ സീത അവിടെ നിന്നും പോകുന്നതായും കൊലയാളി സീതയെ കൊല്ലുന്നതില്‍ വീണ്ടും പരാജയപ്പെടുമെന്നുമുള്ള ശുഭാപ്തി വിശ്വാസവും പ്രേക്ഷകര്‍ പങ്കുവെക്കുന്നു.
ഏതായാലും പരമ്പരയുടെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Rajeswari Devi trying to kill seetha…
