Malayalam
ജയസൂര്യയുടെ ചിത്രത്തിന് പിന്നാലെ തുറമുഖം ഓൺലെൻ റിലീസിന്?
ജയസൂര്യയുടെ ചിത്രത്തിന് പിന്നാലെ തുറമുഖം ഓൺലെൻ റിലീസിന്?
ജയസൂര്യയുടെ ചിത്രത്തിന് പിന്നാലെ തുറമുഖം ഓൺലെൻ റിലീസിനെ കുറിച്ച് സംവിധായകൻ രാജീവ് രവി പറയുന്നു
ഞങ്ങൾ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർക്കുവാനുള്ള ശ്രമത്തിലാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമെന്നതിനാൽ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കോറോണഭീതിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ ഒട്ടു മിക്കവരും തീയറ്ററുകളിലോ മൾട്ടിപ്ളെക്സുകളിലോ പോയി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. ഡിജിറ്റൽ റിലീസുകളിലേക്ക് ലോകം മാറുന്ന ഈ കാലത്ത് ഭാവിയിൽ എങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുവാനും സാധിക്കില്ല.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരുന്നു . ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനു നേര്‍ക്കു നോക്കുന്ന നിവിന്‍ പോളി കഥാപാത്രമാണ് പോസ്റ്ററില്‍. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കുന്ന സിനിമയാണിത്
rajeev ravi movie thuramukham
