Connect with us

സിനിമയിൽ കാവ്യ എന്റെ വേഷങ്ങൾ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി കാവേരി

Malayalam

സിനിമയിൽ കാവ്യ എന്റെ വേഷങ്ങൾ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി കാവേരി

സിനിമയിൽ കാവ്യ എന്റെ വേഷങ്ങൾ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി കാവേരി

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ കാവേരി മലയാളികള്‍ക്കെന്നും പ്രിയങ്കരിയാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ തുടങ്ങീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധിക നാള്‍ കാവേരി മലയാള സിനിമയില്‍ തിളങ്ങിയില്ല. എന്നാല്‍ നിരവധി അവസരങ്ങള്‍ തന്നെത്തേടിയെത്തിയിട്ടുണ്ടെന്ന് കാവേരി വെളിപ്പെടുത്തുന്നു.അമ്മാനം കിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് കാവേരി.
അമ്മാനം കിളി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

മലയാളത്തോടൊപ്പം അന്യാഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചെങ്കിലും കരിയർ തുടർന്നു കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.തന്റെ നായിക വേഷം തട്ടിയെടുത്ത നായികമാരെക്കുറിച്ച് കാവേരി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

‘ ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം രാജസേനന്‍ സാര്‍ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകന്‍. നായകന്‍ ജയറാമേട്ടന്‍. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുക വാങ്ങി. അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് ഒരുപാടു ഞാന്‍ കരഞ്ഞു.അതിനുശേഷം വര്‍ണ്ണപകിട്ട് എന്ന ചിത്രവും തനിക്കുവന്നതായിരുന്നു. പിന്നീട് നായികാ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണിയെത്തി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രവും കൈയ്യില്‍ വന്നുപോയതാണെന്ന് കാവേരി പറയുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ തനിക്ക് നഷ്ടമായെന്ന് കാവേരി പറയുന്നു. അന്നത്തെ നായികമാര്‍ക്കെല്ലാം പിആര്‍ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്കതില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാല്‍, എനിക്ക് ആരോടും പരാതിയില്ലെന്നും താരം മനസ്സു തുറന്നു.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോളിതാ ചലച്ചിത്ര രംഗത്തേക്ക് വീണ്ടും കാവേരി തിരിച്ചെത്തുകയാണ്.നടിയായിട്ടല്ല, സംവിധായിക ആയിട്ടാണ് ഇത്തവണത്തെ വരവ്.
തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി. ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് തെലുങ്കിൽ കാവേരി മുന്‍നിര നടിയായി പേരെടുത്തു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകൻ സൂര്യകിരണാണ് കാവേരിയുടെ ഭർ‍ത്താവ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top