Connect with us

ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണ്; സംവിധായകന്‍ രാജീവ് രവി

News

ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണ്; സംവിധായകന്‍ രാജീവ് രവി

ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണ്; സംവിധായകന്‍ രാജീവ് രവി

ബോളിവുഡ് ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് രാജീവ് രവി. ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണെന്നും അടുത്ത സമയങ്ങളില്‍ റിലീസ് ചെയ്ത സിനിമകളില്‍ വളരെ കുറച്ച് ബോളിവുഡ് സിനിമകള്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ സാധിച്ചുള്ളുവെന്നും എന്നാല്‍ നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഇതില്‍ വിജയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.

ഇത് കുറച്ചു നാളുകളായി കണ്ടു വരുന്ന ഒരു മാറ്റമാണ്. ടെലിവിഷനിലൂടെയും മൊബൈല്‍ ഫോണിലൂടെയുമെല്ലാം രാജ്യത്തെ ചെറിയ ഗ്രാമങ്ങളില്‍ വരെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ മൊഴിമാറ്റം ചെയ്ത് പ്രേക്ഷകര്‍ കാണുകയാണ്. തെന്നിന്ത്യന്‍ താരങ്ങളെ സ്വന്തം പോലെ അവിടുത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമ എന്നാല്‍ അത് ബോളിവുഡ് ആണെന്ന വിചാരം ഇതോടെ തകര്‍ന്നിട്ടുണ്ട് രാജീവ് രവി വ്യക്തമാക്കി. നിലവില്‍ ‘തുറമുഖം’ ആണ് രാജീവ് രവിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

പല തവണ റിലീസ് മാറ്റിവെച്ച ചിത്രം മാര്‍ച്ച് 10നാണ് തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ് എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. തുറമുഖത്തിന് ഗോപന്‍ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More in News

Trending

Recent

To Top