Malayalam Breaking News
രജനികാന്ത് ഡബിൾ റോളിലെത്തുന്ന മുരുഗദോസ് ചിത്രം ; നായികമാരായി നയൻതാരയും കീർത്തി സുരേഷും !
രജനികാന്ത് ഡബിൾ റോളിലെത്തുന്ന മുരുഗദോസ് ചിത്രം ; നായികമാരായി നയൻതാരയും കീർത്തി സുരേഷും !
By
രജനികാന്തിന്റെ എല്ലാ ചിത്രങ്ങളും ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്യുന്ന തലൈവർ , പേട്ടയിലാണ് അവസാനമായി അഭിനയിച്ചത്.
ബോക്‌സോഫീസില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പേട്ടയ്ക്ക് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അടുത്ത സിനിമയില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. രജനീകാന്തിന്റെ കരിയറിലെ 166ാമത് സിനിമ കൂടിയാണിത്.
എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖി, ശിവാജി, കുസേലന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വീണ്ടും നയന്‍സും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. താരപുത്രിയായ കീര്‍ത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. ഈ സിനിമയില്‍ രജനീകാന്ത് ഡബിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
rajanikanths new a r murugadose movie
