News
വമ്പന്‍ താരങ്ങളെ പിന്നിലാക്കി യുവ നടന്; രജനികാന്തിനേക്കാളും ഷാരൂഖ് ഖാനെക്കാളും ജനങ്ങള്‍ക്കിഷ്ടം ഈ തെന്നിന്ത്യന്‍ താരം ഇത്
വമ്പന്‍ താരങ്ങളെ പിന്നിലാക്കി യുവ നടന്; രജനികാന്തിനേക്കാളും ഷാരൂഖ് ഖാനെക്കാളും ജനങ്ങള്‍ക്കിഷ്ടം ഈ തെന്നിന്ത്യന്‍ താരം ഇത്
പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളില്‍ ബോളിവുഡ് താരങ്ങളേക്കാള്‍ മുന്നിലെത്താറുണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.
ജനപ്രീതിയില്‍ മുന്നില്‍ നില്ക്കുന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ബോളിവുഡില്‍ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സല്മാന് ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാന്. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓര്‍മാക്സ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍ ഇവരൊക്കെ;
- വിജയ്
- ഷാരൂഖ് ഖാന്
- പ്രഭാസ്
- അക്ഷയ് കുമാര്‍
- അജിത്ത് കുമാര്‍
- സല്മാന് ഖാന്
- ജൂനിയര്‍ എന്‍ടിആര്‍
- അല്ലു അര്ജുന്
- രാം ചരണ്‍
- രജനികാന്ത്
അതേസമയം ലിയോ ആണ് വിജയിയുടെ അടുത്ത റിലീസ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രം വിക്രം നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രവുമാണ്. ഇക്കാരണങ്ങളാല്‍ തന്നെ കോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഹൈപ്പില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ചിത്രവുമാണ് ഇത്.
