വമ്പന്‍ താരങ്ങളെ പിന്നിലാക്കി വിജയ് ദേവരക്കൊണ്ട
ഇപ്പോള്‍ വാട്‌സ്ആപ്പ് ചാനലാണ് ട്രെന്‍ഡിംഗ് ആയി നില്‍ക്കുന്നത്. ഫിലിം ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും ഇതിനോടകം തന്നെ ചാനല്‍ തുടങ്ങി കഴിഞ്ഞു. മലയാളത്തിലെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളും ആദ്യം തന്നെ വാട്‌സ്ആപ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു.
തെലുങ്കില്‍ നിന്ന് വാട്‌സ്ആപ് ചാനലിന് തുടക്കമിട്ടത് വിജയ് ദേവെരകൊണ്ടയാണ്. സിനിയര്‍ താരങ്ങളെ പിന്നിലാക്കി കൊണ്ട് വിജയ ദേവരകൊണ്ട പത്ത് ലക്ഷം ഫോളോവേഴ്‌സ് നേടിയിരിക്കുകയാണ്. ആദ്യമായി പത്ത് ലക്ഷം ഫോളോവേഴ്‌സ് ആകുന്ന ആദ്യ തെലുങ്ക് നടനായി മാറിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങളും വാര്‍ത്തകളും എപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ ജനശ്രദ്ധ നേടാറുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ‘ഖുഷി’എന്ന സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.
ഇത് വലിയ തോതില്‍ ജനശ്രദ്ധ നേടുകയും വിജയ് ദേവരകൊണ്ടയ്ക്ക് പ്രശംസ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
