Tamil
മാസ്സ് ലുക്കിൽ രജനീകാന്ത്; ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകർ!
മാസ്സ് ലുക്കിൽ രജനീകാന്ത്; ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകർ!
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രങ്ങൾ ആകാംഷയോടെയാണ് തമിഴകം കാത്തിരിക്കുന്നത്.തമിഴകത്തിന്റെ ദൈവം തന്നെയാണ് രജനീകാന്ത്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നത്. മാസും ആക്ഷനും ഒന്നിക്കുന്ന മോഷന്‍ പോസ്റ്റര്‍ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന് എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷമണിഞ്ഞത്. എസ്.പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന് ഐ.പി.എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്.
രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എസ്.ജെ സൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സംഗീതം- അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹണം- സന്തോഷ് ശിവന്.
rajanikanth latest film
