Tamil
എനിക്ക് വേണ്ടി വിജയ് കണ്ണടച്ചു പിടിച്ചു;ഒരുപാട് ടേക്ക് പോയ ആ സീനിനെ പറ്റി ബിഗിൽ നായിക!
എനിക്ക് വേണ്ടി വിജയ് കണ്ണടച്ചു പിടിച്ചു;ഒരുപാട് ടേക്ക് പോയ ആ സീനിനെ പറ്റി ബിഗിൽ നായിക!
ആരാധകർ വലിയ ആകാംഷയോടെയാണ് വിജയ്‌യുടെ ഓരോ ചിത്രങ്ങളും കാത്തിരിക്കുന്നത്.സൂപ്പർ സ്റ്റാറിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ് ആകാറുമുണ്ട്.ഇപ്പോൾ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിലാണ് തീയ്യറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുന്നത്.ചിത്രത്തിന് വിജയ് ആരാധകർ വലിയ സപ്പോർട്ട്, നൽകുന്നുണ്ട്.എന്നാൽ ബിഗിൽ സിനിമയിലെ ചില അണിയറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികാ തന്റെ ഒരു അനുഭവം പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ ഒരുപാട് ടേക്ക് പോയ ഒരു സീൻ താൻ എങ്ങനെയാണു പൂർത്തിയാക്കിയതെന്നാണ് ഇതിലെ തെൻട്രൽ എന്ന കഥാപാത്രം അവതരിപ്പിച്ച അമൃത അയ്യർ പറയുന്നത്. എന്നാൽ പിന്നീട് അത് പൂർത്തിയാക്കിയത് വിജയ്‌യുടെ സഹായത്തോടെയാണെന്നും അമൃത പാറയുന്നു.ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ വിജയ് സാറിനെ ചീത്ത പറയുന്നത് ആയിരുന്നു താൻ ചെയ്യേണ്ടത് എന്നും എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ തനിക്കു മനസ്സ് വന്നില്ല എന്നുമാണ് അമൃത പറയുന്നത്.
ഇത് മനസ്സിലാക്കിയ വിജയ് കണ്ണടച്ച് പിടിച്ചപ്പോൾ ആണ് തനിക്കു ആ രംഗം പൂർത്തിയാക്കാൻ സാധിച്ചത് എന്നും അമൃത അയ്യർ പറഞ്ഞു. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട് എന്നും എന്നാൽ ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നും അമൃത വെളിപ്പെടുത്തി. സിനിമയുടെ വര്‍ക് ഷോപ്പിനു മുമ്പേ താൻ ഫുട്ബോൾ പരിശീലിക്കാൻ ആരംഭിച്ചത് കൊണ്ടാണ് സിനിമയിൽ അത് നന്നായി ചെയ്യാൻ കഴിഞ്ഞത് എന്നും അമൃത പറയുന്നു. ചിത്രത്തില്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയാണ് അമൃത അഭിനയിച്ചത്.
bigil film actress talks about vijay
