Connect with us

സല്‍മാന്‍ ഖാന്റെ ഹര്‍ജി തീര്‍പ്പാക്കാനാകാതെ ജഡ്ജി വിരമിച്ചു

News

സല്‍മാന്‍ ഖാന്റെ ഹര്‍ജി തീര്‍പ്പാക്കാനാകാതെ ജഡ്ജി വിരമിച്ചു

സല്‍മാന്‍ ഖാന്റെ ഹര്‍ജി തീര്‍പ്പാക്കാനാകാതെ ജഡ്ജി വിരമിച്ചു

നടന്‍ സല്‍മാന്‍ ഖാന്റെ ഹര്‍ജി തീര്‍പ്പാക്കാനാകാത്ത വിഷമവുമായി ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രകാന്ത് വി. ഭദന്‍ഗ് വെള്ളിയാഴ്ച വിരമിച്ചു. കഴിഞ്ഞ 11ന് വാദം പൂര്‍ത്തിയാക്കി വ്യാഴാഴ്ച വിധി പറയാന്‍ മാറ്റിവെച്ചതായിരുന്നു. എന്നാല്‍, വ്യാഴാഴ്ച കോടതിയിലെത്തിയ ജ. ഭദന്‍ഗ് തനിക്ക്‌വിധിയെഴുതാനായില്ലെന്ന് അറിയിച്ചു.

‘ബുധനാഴ്ച വൈകിട്ടുവരെ എല്ലാ ശ്രമവും നടത്തിയെങ്കിലും നടന്നില്ല. നിര്‍ഭാഗ്യത്തിന് ദീപാവലി അവധിയും വന്നു. ഭരണപരമായ കാര്യങ്ങളും മറ്റു കേസുകളുമായി തിരക്കുമുണ്ടായി’ അദ്ദേഹം പറഞ്ഞു. ഹരജി വിചാരണ പൂര്‍ത്തിയായിട്ടില്ലെന്ന് രേഖപ്പെടുത്താമെന്നും അവധി കഴിഞ്ഞ് ചൊവ്വാഴ്ച കോടതി തുറക്കുന്നതോടെ മറ്റൊരു ജഡ്ജി പരിഗണിക്കുമെന്നും ജസ്റ്റിസ് ഭദന്‍ഗ് പറഞ്ഞു.

യൂട്യൂബടക്കം സമൂഹമാധ്യമങ്ങളില്‍ തന്റെ ഫാം ഹൗസിനെക്കുറിച്ച് അപകീര്‍ത്തികരമായ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് അയല്‍ക്കാരനായ കേതന്‍ കക്കഡിനെതിരെ സല്‍മാന്‍ കീഴ്‌കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കിയിരുന്നു.

ഒപ്പം വിവാദ വിഡിയോ സമൂഹമാധ്യങ്ങളില്‍നിന്ന് ഉടന്‍ നീക്കംചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഈ ആവശ്യം തള്ളിയ കീഴ്‌കോടതി ഉത്തരവിനെതിരെയാണ് സല്‍മാന്‍ അപ്പീലുമായി ജസ്റ്റിസ് ഭദന്‍ഗിന്റെ മുന്നിലെത്തിയത്.

More in News

Trending