Malayalam Breaking News
മക്കളെ കൊന്ന് ഭാര്യ കാമുകനൊപ്പം പോയി….. ഒറ്റപ്പെട്ടു പോയ വിജയെ ആശ്വസിപ്പിച്ച് രജനികാന്ത്!
മക്കളെ കൊന്ന് ഭാര്യ കാമുകനൊപ്പം പോയി….. ഒറ്റപ്പെട്ടു പോയ വിജയെ ആശ്വസിപ്പിച്ച് രജനികാന്ത്!
മക്കളെ കൊന്ന് ഭാര്യ കാമുകനൊപ്പം പോയി….. ഒറ്റപ്പെട്ടു പോയ വിജയെ ആശ്വസിപ്പിച്ച് രജനികാന്ത്!
മക്കളെ കൊന്ന് ഭാര്യ കാമുകനൊപ്പം പോയപ്പോള്‍ ഒറ്റപ്പെട്ടു പോയ വിജയെ ആശ്വസിപ്പിച്ച് രജനികാന്ത്. വിജയും ഭാര്യ അഭിരാമിയും എട്ടു വര്‍ഷം പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയാണ് മക്കള്‍ക്ക് വിഷം കൊടുത്ത് കൊന്ന ശേഷം കാമുകനൊപ്പം പോകാന്‍ ശ്രമിച്ചത്. തമിഴ്‌നാട് കുന്ദ്രതൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
ഓഗസ്റ്റ് 30നായിരുന്നു സംഭവം. നാലും ഏഴും വയസ്സുള്ള തന്റെ മക്കളെ അഭിരാമി പാലില്‍ മയക്കു ഗുളിക കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്നു വിജയ്. വെള്ളിയാഴ്ച രാത്രി രണ്ടു മക്കളെയും ഭര്‍ത്താവിനെയും കൊന്ന ശേഷം ഒളിച്ചോടാന്‍ എല്ലാ പദ്ധതിയും തയ്യാറാക്കി. എന്നാല്‍ ബാങ്കിലെ തിരക്കു കാരണം താമസിക്കുമെന്ന് വിജയ് പറഞ്ഞു. ഇതോടെ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അഭിരാമി പോയി. ജോലി കഴിഞ്ഞ് പുലര്‍ച്ചെ അഞ്ചു മണിക്ക് വീട്ടിലെത്തിയപ്പോള്‍ വിജയ് കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന മക്കളെയാണ്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. അഭിരാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അടുത്തയിടെ പുതിയ വീടു വാങ്ങി കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേയ്ക്ക് താമസം മാറിയിരുന്നു. ചെറിയ കുടുംബ പ്രശ്‌നങ്ങളെ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നു. ഇതിനിടെ വീടിനടുത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. സുന്ദരവുമായി അഭിരാമി കടുത്ത പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി വിജയിയെയും മക്കളെയും കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. അഭിരാമിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും അഭിരാമിയെ പിടികൂടുകയായിരുന്നു. ചെന്നൈയില്‍ വെച്ച് സുന്ദരത്തെയും പിടികൂടി. കേസിന്റെ കാര്യങ്ങളറിയാന്‍ സുന്ദരം ചെന്നൈയില്‍ തങ്ങിയതായിരുന്നു. കാര്യങ്ങള്‍ കലങ്ങി തെളിഞ്ഞ ശേഷം കേരളത്തില്‍ താമസിക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഈ ദു:ഖത്തില്‍ മനംനൊന്ത് കഴിയുന്ന ആരാധകന് സാന്ത്വനമായി രജനികാന്ത്. ഭാര്യയുടെ ഈ ചതിയുടെ നടുക്കം ഇനിയും വിജയെ വിട്ട് മാറിയിട്ടില്ല. തന്റെ കടുത്ത ആരാധകനായ വിജയുടെ ജീവിതം കേട്ട് രജനികാന്തിന്റെ കണ്ണു നിറഞ്ഞു. മക്കളും തലൈവരുടെ ആരാധകരായിരുന്നുവെന്ന് വിജയ് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം കാലായിലെ ഡയലോഗുകള്‍ വെച്ച് മക്കള്‍ ഡബ്‌സ്മാഷ് ചെയ്തിരുന്നുവെന്നും വിജയ് പറഞ്ഞു. വിജയുടെ ഈ വാക്കുകള്‍ കേട്ട് രജനികാന്തിന് വിജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതായി.
Rajanikanth consoles his fan who lost his family
